കെട്ടിടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയവരാണോ? എങ്കില്‍ വിവരം നഗരസഭയെ അറിയിക്കണം; മറന്നാല്‍ പിഴവീഴും


വടകര: വടകര നഗരസഭാ പരിതിയിലെ കെട്ടിടങ്ങളില്‍ ഘടനാപരമായ മാറ്റം വരുത്തിയവര്‍ക്ക് വിവരം നഗരസഭയെ അറിയിക്കാന്‍ അവസരം. ജൂണ്‍ 30വരെ വിവരങ്ങള്‍ നല്‍കാവുന്നത്.

കെട്ടിടങ്ങള്‍ക്ക് മുറികള്‍ പുതുക്കിപ്പണിതവര്‍, ഘടനാപരമായ മറ്റ് മാറ്റങ്ങള്‍ വരുത്തിയ കെട്ടിടങ്ങളുടെ ഉടമകള്‍ എന്നിരാണ് വിവരങ്ങള്‍ നഗരസഭയെ അറിയിക്കേണ്ടത്. അല്ലാത്തപക്ഷം ഇവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പിഴ ചുമത്തും.