Tag: fine

Total 15 Posts

വഴി തടസ്സപ്പെടുത്തി മാലിന്യങ്ങൾ കൂമ്പാരമായി റോഡരികിൽ തള്ളി; നാദാപുരത്ത വസ്ത്ര ശാലയ്ക്കെതിരെ നടപടി, 10000 രൂപ പിഴയും മാലിന്യം നീക്കം ചെയ്യാനും നിർദേശം

നാദാപുരം: നാദാപുരം തലശ്ശേരി സംസ്ഥാന പാതയിലെ ആള്‍ സഞ്ചാരമുള്ള വഴിയില്‍ മാലിന്യം കൊണ്ട് തള്ളിയ സംഭവത്തില്‍ നടപടി സ്വീകരിച്ച് ഉദ്യോഗസ്ഥര്‍. കനറാ ബാങ്കിന് മുന്‍വശത്തായി വഴി തടസ്സപ്പെടുത്തി മാലിന്യങ്ങൾ കൂമ്പാരമായി റോഡരികിൽ തള്ളിയതിനാണ് പതിനായിരം രൂപ പിഴയിട്ടത്. നാദാപുരം ടൗണിലെ സുബൈർ പി.കെയുടെ ഉടമസ്ഥതയിലുള്ള അൽമസാക്കിൻ വസ്ത്രശാല പുതുക്കിപ്പണിയുമ്പോൾ അവശേഷിച്ച അജൈവ മാലിന്യങ്ങളാണ് റോഡരികിൽ  നിക്ഷേപിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡില്‍ കാറോടിച്ച് പതിനേഴുകാരന്‍; ആര്‍.സി ഉടമയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി

മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത മകന് കാറോടിക്കാന്‍ നല്‍കിയ ആര്‍.സി ഉടമ കൂടിയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിന്‍ എന്നയാള്‍ക്ക് പിഴ ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡിലാണ് ഷാഹിന്റെ മകനായ

ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് കത്തിച്ചു; വില്യാപ്പള്ളിയിൽ കട ഉടമയ്ക്ക് പതിനായിരം രൂപ പിഴ

വില്യാപ്പള്ളി: പരിസരമലിനീകരണത്തിനെതിരെ വില്യാപ്പള്ളി പഞ്ചായത്ത് നടപടി തുടങ്ങി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച കട ഉടമയ്ക്ക് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച അമരാവതി ടൌണില്‍ പ്രവര്‍ത്തിക്കുന്ന ടൂവീല‍ര്‍ ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കുമാര്‍ നടത്തിയ പരിശോധനയിലാണ് നടപടി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന്

ആരുമറിയാതെ കൂള്‍ബാർ മാലിന്യം തോട്ടില്‍ തള്ളി, പക്ഷെ ‘വില്ലനെ’ ബില്ല് ചതിച്ചു; നാദാപുരത്തെ കൂള്‍ബാറിന് 5000 രൂപ പിഴ, മാലിന്യം മാലിന്യം കോരിനീക്കാനും നിർദ്ദേശം

നാദാപുരം: തോടിൽ മാലിന്യങ്ങൾ തള്ളിയ സ്ഥാപനത്തിനെതിരെ നടപടിയുമായി നാദാപുരം പഞ്ചായത്ത്. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെയും തൂണേരിയുടെയും അതിർത്തി പ്രദേശമായ ചേറ്റുവെട്ടി തോടിന്റെ തോട്ടുമ്മോത്ത് പാലത്തിൻറെ താഴെ ജലാശയത്തിലാണ് ടൗണിലെ കൂൾബാറിൽ നിന്നുമുള്ള മാലിന്യങ്ങൾ തള്ളിയത്‌. സംഭവത്തിൽ നാദാപുരം-വടകര റോഡിൽ പ്രവർത്തിക്കുന്ന ഐസും ഗ്ലാസും എന്ന സ്ഥാപനത്തിന് പിൻ ചുമത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകുകയും

പൊതുവഴിയിൽ ഷവർമ അവശിഷ്ടങ്ങളും കവറുകളും; പിഴ ചുമത്തി നാദാപുരം ഗ്രാമപഞ്ചായത്ത്

നാദാപുരം: കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ മൂവാഞ്ചേരി പള്ളിക്ക് സമീപത്ത് പൊതു റോഡിൽ ഷവർമയുടെ അവശിഷ്ടങ്ങളും കവറുകളും തള്ളിയതിനെത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതി പ്രകാരം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു എന്നിവർ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയത് റീ ബർഗ്ഗ്‌ കഫ്റ്റീരിയയിൽ നിന്നാണ് എന്ന് കണ്ടെത്തി