വാണിമേല്‍ പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; പുഴയില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ 15,000 രൂപ പിഴ ചുമത്തി


വാണിമേൽ : പഞ്ചായത്ത് ജലാശയത്തിൽ മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തി. ചേരനാണ്ടി പുഴയിലും മലയങ്ങാട് പ്രദേശത്തും മാലിന്യം തള്ളിയവർക്കെതിരെയാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്.

മാലിന്യം തള്ളിയ സൂപ്പി ചക്കിട്ടാങ്കണ്ടി, ജെറി കടത്തലാക്കുന്നേൽ എന്നിവരിൽ നിന്ന് 15,000 രൂപ പിഴ ചുമത്തി. സെക്രട്ടറി കെ. സി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ വിപിൻ, സിദ്ദിഖ്, അതുൽ ഷിബിൽ എന്നിവർ പങ്കെടുത്തു.