ഗ്രാമീണ വിപണന മേളയുമായി നബാര്‍ഡും വടകര കോക്കനട്ട് കമ്പനിയും;വില്യാപ്പള്ളിയില്‍ മെയ് 12ന് തുടക്കം


വടകര: നബാര്‍ഡും വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും ചേര്‍ന്ന് ഗ്രാമീണ വിപണന മേള സംഘടിപ്പിക്കുന്നു. പദ്ധതിയുടെ തുടക്കമായി വില്യാപ്പള്ളി പഞ്ചായത്തില്‍ 12 മുതല്‍ 19വരെ മേള നടക്കും.

പഞ്ചായത്ത്, വില്യാപ്പള്ളി പഞ്ചായത്ത് കോ ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു. യോഗത്തില്‍ ഇ ശശീന്ദ്രന്‍, ഇ.കെ കരുണാകരന്‍, ടി.ബാലന്‍, സവിത, പി.രാജന്‍, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

ചെറുകിട കുടുംബശ്രീ, എംഎസ്എംഇ സംരംഭര്‍ക്ക് അവരുടെ ഉല്‍പ്പന്നം വിപണനം ചെയ്യുന്നതിന് ആവശ്യമായ സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും മേളകള്‍ സംഘടിപ്പിക്കും.ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള(ചെയര്‍പേഴ്‌സണ്‍), സദാനന്ദന്‍ കൊക്കഞ്ഞാത്ത്(ജനറല്‍ കണ്‍വീനര്‍).