Tag: Plastic

Total 4 Posts

എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന; വടകരയില്‍ നിന്നും 49 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി, 60,000രൂപ പിഴ ചുമത്തി

വടകര: ജില്ലാ എൻഫോഴ്സ്മെന്റ്‌ സ്ക്വാഡും വടകര നഗരസഭാ ഹെൽത് വിഭാഗവും സംയുക്തമായി വടകര നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 49 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി പിഴ ഈടാക്കി. ഓഡിറ്റോറിയങ്ങൾ, ബേക്കറികൾ, റസ്റ്റോറന്റുകൾ സ്റ്റേഷനറി ഷോപ്പുകൾ, പലചരക്ക് കടകൾ, ചിക്കൻ സ്റ്റാൾ, മാർക്കറ്റ് ഉൾപ്പെടെ 16 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്‌.

നാദാപുരം, കല്ലാച്ചി ടൗണുകളില്‍ ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

നാദാപുരം: ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നാദാപുരം, കല്ലാച്ചി ടൗണുകളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത ഉല്‍പ്പന്നങ്ങളായ ഡിസ്പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, സ്ട്രോ, പ്ലാസ്റ്റിക് സ്പൂണുകള്‍, ഫോര്‍ക്കുകള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. നാദാപുരം, കല്ലാച്ചി ടൗണുകളിലെ ആറു സ്ഥാപനങ്ങളില്‍

ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് കത്തിച്ചു; വില്യാപ്പള്ളിയിൽ കട ഉടമയ്ക്ക് പതിനായിരം രൂപ പിഴ

വില്യാപ്പള്ളി: പരിസരമലിനീകരണത്തിനെതിരെ വില്യാപ്പള്ളി പഞ്ചായത്ത് നടപടി തുടങ്ങി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച കട ഉടമയ്ക്ക് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച അമരാവതി ടൌണില്‍ പ്രവര്‍ത്തിക്കുന്ന ടൂവീല‍ര്‍ ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കുമാര്‍ നടത്തിയ പരിശോധനയിലാണ് നടപടി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന്

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം; കൊയിലാണ്ടിയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; ലംഘിച്ചാല്‍ അരലക്ഷം രൂപവരെ പിഴ- നിരോധനം ബാധകമായ ഉല്പന്നങ്ങള്‍ ഇവയാണ്

കൊയിലാണ്ടി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കുളള നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊയിലാണ്ടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിരോധനത്തിന്റെ ഭാഗമായി കടകളില്‍ നിന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ 30നുളളില്‍ നീക്കംചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി നഗരസഭ