എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന; വടകരയില്‍ നിന്നും 49 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി, 60,000രൂപ പിഴ ചുമത്തി


വടകര: ജില്ലാ എൻഫോഴ്സ്മെന്റ്‌ സ്ക്വാഡും വടകര നഗരസഭാ ഹെൽത് വിഭാഗവും സംയുക്തമായി വടകര നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 49 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി പിഴ ഈടാക്കി.

ഓഡിറ്റോറിയങ്ങൾ, ബേക്കറികൾ, റസ്റ്റോറന്റുകൾ സ്റ്റേഷനറി ഷോപ്പുകൾ, പലചരക്ക് കടകൾ, ചിക്കൻ സ്റ്റാൾ, മാർക്കറ്റ് ഉൾപ്പെടെ 16 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്‌. പഴയ ബസ് സ്റ്റാന്റ്‌ – സ്റ്റാർ നൈലോൺ – 28 കിലോ, മാർക്കറ്റ് റോഡ് – ഗ്യാലക്സി ട്രേഡ് ലിങ്ക്സ് -18kg, മാർക്കറ്റ് റോഡ് – വിപ്രോ ഫയർ വർക്സ് -3 kg, രവീന്ദ്ര ടീ ഷോപ്പ്, സെൻട്രൽ ഹോട്ടൽ, എസ്ആര്‍ ടീ സ്റ്റാള്‍ ആന്റ് ഫ്രൂട്‌സ്‌ എംആര്‍എ ബേക്കറി ആന്റ് റെസ്‌റ്റോറന്റ്‌ എന്നീ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകി.

ഒയാസിസ്, സാഗർ ട്രേഡ് ലിങ്ക്സ്, വടകര സ്റ്റോർ, വത്സൻ സ്റ്റോർ അമീൻ ട്രേഡേർസ്, ജന്നത്ത് ചിക്കൻ സ്റ്റാൾ
ഗ്യാലക്സി ബേക്കറി ആന്റ് കൂൾ ബാർ, തറവാട് ഹോട്ടൽ എന്നീ സ്ഥാപനങ്ങളിലും പരിശോധന നടത്തി. നോട്ടീസ് നൽകിയ സ്ഥാപനങ്ങളിൽ നിന്നും ആകെ 60,000 രൂപ പിഴ ചുമത്തി.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപന, ഉറവിട മാലിന്യ സംസ്കരണത്തിനും , മലിന ജല പരിപാലനത്തിനും ഉള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തുടർച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.

പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ദിദീഷ് കെ, ഓഫീസ് ക്ലർക്ക് ഷാമേജ് വി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിന, എല്‍എസ്ജിഡി ജീവനക്കാനയ അസീസ്, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ജുനിയ പിജെ എന്നിവർ പങ്കെടുത്തു. കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന്‌ നഗരസഭാ നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് അറിയിച്ചു.