പ്രായം കൂടിപ്പോയെന്ന ഭയമുണ്ടോ? വിഷമിക്കേണ്ട യൗവനം നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും പപ്പായ ഉത്തമം; ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെ, വിശദമായി അറിയാം


ട്ടേറെ ആരോഗ്യ ഗുണങ്ങളുള്ളതും വീടുകളില്‍ സുലഭമായി ലഭ്യമാവുന്നതുമായ പപ്പായയ്ക്ക് പ്രതീക്ഷിക്കുന്നതിലേറെ ഗുണങ്ങളാണുള്ളത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ ഒരുപോലെ ഉത്തമമാണ്.

വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിലെ ചുളിവുകള്‍, കേടുപാടുകള്‍ എന്നിവ ചെറുത്ത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും.

സ്ഥിരമായി പപ്പായ കഴിയ്ക്കുന്നത് പ്രായം കൂടുന്നത് കൊണ്ടുള്ള ലക്ഷണങ്ങളെ തടയും. തിളക്കവും ആരോഗ്യവുമുള്ള ചര്‍മവും സാധ്യമാക്കുന്നു. കൂടാതെ പപ്പായ ഉപയോഗിച്ച് ഫേയ്ഷ്യല്‍ ചെയ്യുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറി വളരെ കുറവുമാണ്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കൊണ്ട് ഉണ്ടാകുന്ന പ്രധാനമായ രണ്ട് അവസ്ഥകളാണ് -പക്ഷാഘാതവും ഹൃദയാഘാതവും. പപ്പായയില്‍ അടങ്ങിയിട്ടുള്ള നാരുകളും ആന്റി-ഓക്‌സിഡന്റ്‌സും രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നതിനെ പ്രതിരോധിക്കും.

വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പപ്പായ. വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പപ്പായയുടെ തൊലിയില്‍ നിന്ന് ഊറിവരുന്ന വെള്ള ദ്രാവകമാണ് ‘പപ്പയിന്‍’. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്ക് പരിഹാരമായി പപ്പയിന്‍ അടങ്ങിയ ഔഷധങ്ങള്‍ ധാരാളമായി വിപണിയിലുണ്ട്. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനും സഹായകമാകും. പപ്പായയുടെ കറ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധം കൂടിയാണ്.

ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് സഹായിക്കും. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കുവാനും സഹായിക്കും.