‘അരളിയുടെ ഇതള്‍ വയറ്റിലെത്തിയാല്‍ ഉടന്‍ മരിക്കും’; പ്രചരിക്കുന്നത് സത്യമോ കള്ളമോ ? യാഥാര്‍ത്ഥ്യം അറിയാം


‘അരളിയില്‍ വിഷമാണ്, ഒരില പോലും തിന്നരുത്’….കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രധാന ചര്‍ച്ചാവിഷയം കാണാന്‍ ഭംഗിയുള്ള അരളിചെടിയാണ്. പണ്ട് പറമ്പുകളിലും മറ്റും വളര്‍ന്നിരുന്ന ഇവ ഇപ്പോള്‍ നമ്മുടെ പൂന്തോട്ടത്തിലെ പ്രധാന താരമാണ്. കാണാനുള്ള ഭംഗി തന്നെയാണ് ഇവയുടെ പ്രധാന പ്രത്യേകത.

എന്നാല്‍ അടുത്തിടെ യുകെയിലേക്ക് പോകാനിരുന്ന ഒരു യുവതിയുടെ അപ്രതീക്ഷിത മരണ്ത്തിന് കാരണമായത് അരളിപ്പൂവെന്ന് കേട്ടപ്പോള്‍ പലരും ഞെട്ടിയിരുന്നു. അരളി ഇത്രയും അപകടകാരിയാണോ എന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍ സത്യമിതാണ്. കാണാന്‍ കുഞ്ഞനാണെങ്കിലും അരളി ആള് അപകടകാരിയാണ്. വിശദമായി അറിയാം

*നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡര്‍ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം.

*അരളിയുടെ ഇല, വേര്, കായ, പൂവ് എന്നിവയിലെല്ലാം വിഷമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ അരളിച്ചെടിയുടെ ഭാഗങ്ങള്‍ ചെറിയ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും ആരോഗ്യത്തിന് ഹാനികരമാണ്.

*അരളിയില്‍ അടങ്ങിയ പാല്‍ പോലുള്ള ഒലിയാന്‍ഡ്രിലില്‍ എന്ന രാസവസ്തു ശരീരത്തില്‍ എത്തിയാല്‍ നിര്‍ജലീകരണം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ഉണ്ടാകും. മാത്രമല്ല വലിയ അളവിലാണ് എത്തുന്നതെങ്കില്‍ ഗുരുതര അവസ്ഥയിലേക്ക് വഴിമാറും.

*അരളിയിലെ വിഷം ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിഷം ഉള്ളിലെത്തുമ്പോള്‍ തന്നെ ഇവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കും. പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നു.

*മാത്രമല്ല കരള്‍, ശ്വാസകോളം എന്നിവയുടെ പ്രവര്‍ത്തനത്തെയും അരളി പൂവ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

*രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്ലേറ്റ്‌ലെറ്റുകളില്‍ പ്രകടമായ കുറവും ഇത് മൂലമുണ്ടാകും.

*അരളിയുടെ ഇതള്‍ വയറ്റിലെത്തിയാല്‍ ഉടന്‍ മരിക്കുമെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. ശരീരത്തില്‍ എത്തുന്ന വിഷത്തിന്‌റെ അളവ് അനുസരിച്ചാണ് ആരോഗ്യസ്ഥിയില്‍ മോശം വരുന്നത്.