കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജെ.പി.എച്ച് .എന്‍ തസ്തികയിലേക്ക് നിയമനം; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം പദ്ധതിയിലേക്ക് ജെ.പി.എച്ച്.എന്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് കാര്യാലയത്തില്‍ നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ലഭ്യമാക്കണം.

വിലാസം: കോര്‍ഡിനേറ്റര്‍, വയോമിത്രം പദ്ധതി ഓഫീസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫോണ്‍: 9072574339.