നരിക്കുനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‌ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; വിശദമായി അറിയാം


കോഴിക്കോട്‌: നരിക്കുനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ഗണിതശാസ്ത്രം (സീനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ബോട്ടണി (സീനിയര്‍), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ജൂനിയര്‍), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീസ് (സീനിയര്‍ ആന്റ് ജൂനിയര്‍) എന്നീ വിഭാഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 22ന് നടക്കും.

ജേര്‍ണലിസം (ജൂനിയര്‍), സോഷ്യാളോജി (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), മലയാളം (ജൂനിയര്‍) എന്നീ വിഭാഗഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 23ന് നടക്കും. വിശദവിവരങ്ങള്‍ക്ക് 9847822674, 0495 2447393 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.