ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം; നോക്കാം വിശദമായി


കോഴിക്കോട്: ചേളന്നൂർ ശ്രീനാരായണഗുരു കോളേജ്, പെരുമണ്ണ പയ്യടിമീത്തൽ ജി.എൽ.പി. സ്കൂൾ എന്നിവടങ്ങളിൽ അധ്യാപക നിയമനം.

ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ വിവിധ വകുപ്പുകളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം മെയ് 23-ന് നടക്കും.‌ ഇക്കണോമിക്സ്, ചരിത്രം, ഫിസിക്കൽ എജുക്കേഷൻ, ഇംഗ്ലീഷ്, ജേണലിസം, ഭൗതികശാസ്ത്രം, കണക്ക്, രസതന്ത്രം വിഷയങ്ങളിൽ രാവിലെ 9.30-നും ബോട്ടണി, ജന്തുശാസ്ത്രം, ബയോളജി എന്നീ വിഷയങ്ങളിൽ ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം.

അപേക്ഷകർ കോഴിക്കോട് ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. നെറ്റ്, പിഎച്ച്.ഡി. യോഗ്യത ഉള്ളവർക്കും അധ്യാപനത്തിൽ മുൻപരിചയമുള്ളവർക്കും മുൻഗണന. വിശദ വിവരങ്ങൾക്ക് www.sngcollegechelannur.edu.in

പെരുമണ്ണ പയ്യടിമീത്തൽ ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി., ജൂനിയർ അറബിക് ടീച്ചർ തസ്തികകളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 13-ന് നടക്കും. രാവിലെ 10.30-ന് എൽ.പി.എസ്.ടി., 11.30-ന് ജൂനിയർ അറബിക് ടീച്ചർ അഭിമുഖം നടക്കും. ഫോൺ: 9446091935.