മൊകേരി ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


തൊട്ടിൽപ്പാലം: മൊകേരി ഗവ. കോളേജിൽ കെമിസ്ട്രി, ഫിസിക്സ്, ഹിന്ദി, കോമേഴ്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.   

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ്അധ്യാപക പാനലിൽ ഉൾപ്പെട്ടവർ ആയിരിക്കണം. മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. 

താല്പര്യമുള്ളവർ കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് മേയ് 25നകം സമർപ്പിക്കണം. അപേക്ഷയുടെ മാതൃക ഓഫീസിൽ നിന്നും കോളേജ് വെബ്സൈറ്റിൽ നിന്നും ലഭ്യമാവുന്നതാണ്. വെബ്സൈറ്റ് : www.govtcollegemokeri.ac.in ഫോൺ: 9947112244

 

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? പുറമേരിയിലും വളയത്തും അധ്യാപക നിയമനം