ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ ജില്ലയിൽ


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച എക്സ്‌പെൻഡിച്ചർ ഒബ്സർവർ ജില്ലയിൽ എത്തി. കോഴിക്കോട് പാർലമെന്ററി നിയോജക മണ്ഡലത്തിൻ്റെ ചുമതലയുള്ള ഡോ. സുനിൽ എൻ റാനോട്ടാണ് എത്തിയത്. വടകര പാർലമെന്ററി നിയോജക മണ്ഡലത്തിൻ്റെ ചുമതലയുളള മോണിക്ക ഹർഷദ് പാണ്ഡേ ഇന്ന്‌ എത്തിച്ചേരും.

ഒബ്സർവർമാർ ഇന്ന്‌ ഉച്ചയ്ക്ക്‌ 2.30 ന് കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പോലീസ് മോധാവിമാർ, ചെലവുകൾ നിരീക്ഷിക്കുന്നതിന് രൂപീകരിക്കപ്പെട്ട വിവിധ സ്ക്വാഡുകളിലെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്ലിലെ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പുരോഗതിയും വിലയിരുത്തുമെന്ന് ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ മനോജൻ കെ പി, അസിസ്റ്റന്റ് നോഡൽ ഓഫീസർ നന്ദന എസ് പിള്ള എന്നിവർ അറിയിച്ചു.