Tag: Election Commission

Total 26 Posts

വിശപ്പും ചൂടും സഹിച്ച് ക്യൂവില്‍ നിന്നത് മണിക്കൂറുകളോളം; വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 11.10ന്

വടകര: കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായത് അര്‍ദ്ധരാത്രിയോടെ. സ്‌ക്കൂളിലെ 119-ാം ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ 11.10നാണ് പൂര്‍ത്തിയായത്. വൈകുന്നേരം ആറ് മണിയോടെ വോട്ടിംഗ് സമയം അവസാനിച്ചതോടെ ക്യൂവില്‍ നിന്ന വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി. ശേഷം അഞ്ചുമണിക്കൂര്‍ അധിക സമയത്തിന് ശേഷമാണ് വോട്ടിംഗ് പൂര്‍ണമായും അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമാണ്

ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങള്‍, വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; അര്‍ദ്ധരാത്രി വരെ നീണ്ട വടകരയിലെ ക്യൂ, വോട്ട് ചെയ്യാനാകാതെ മടങ്ങിയത് നിരവധി പേര്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ വൈകിയും വോട്ടിംഗ് നീണ്ടതോടെ വടകരയില്‍ ഇന്നലെ വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധി പേര്‍. ആറ് മണി കഴിഞ്ഞശേഷം ബൂത്തിലുള്ളവര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സമയവും ക്യൂവിലുണ്ടായിരുന്നത് മൂന്നിറലധികം പേരാണ്. വടകര മാക്കൂല്‍പിടിക പുതിയാപ്പ് ജെബി സ്‌ക്കൂളിലെ 109, 110 ബൂത്തുകളില്‍ 6മണിക്ക് പോളിംഗ് സമയം കഴിയുമ്പോള്‍

അവശതകള്‍ ഒന്നും തടസമായില്ല, ആവേശത്തില്‍ വോട്ടര്‍മാര്‍; ഓര്‍ക്കാട്ടേരി എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നിന്നുള്ള ചിത്രങ്ങളിലൂടെ

ഓര്‍ക്കാട്ടേരി: സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിന് മുകളിലേക്ക് കടക്കുമ്പോള്‍ ഓര്‍ക്കാട്ടേരിയിലും ആവേശം കുറയുന്നില്ല. രാവിലെ മുതല്‍ ഓര്‍ക്കാട്ടേരിയിലെ വിവിധ ബൂത്തുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നാല്‍പത്‌നാള്‍ നീണ്ട പരസ്യപ്രചാരണങ്ങളുടെ അതേ ആവേശവും ഊര്‍ജ്ജവും പോളിങ്ങ് ദിനത്തിലും കാണാന്‍ സാധിക്കും. അഞ്ച് മണി കഴിയുമ്പോള്‍ വടകര നിയമസഭാ മണ്ഡലത്തില്‍ 61.13 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. അതിനിടെ ഉച്ചയ്ക്ക്

പ്രചാരണച്ചൂട് പോളിങ്ങിലും; സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക്, വടകരയില്‍ മിക്കയിടത്തും നീണ്ട ക്യൂ

വടകര: വീറും വാശിയും നിറഞ്ഞ പ്രചാരണച്ചൂട് പോളിങ്ങിലും തെളിയുന്നു. അഞ്ച് മണിയോടടുക്കുമ്പോള്‍ സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക് കുതിക്കുന്നു. പോളിങ് ശതമാനം കൂടുന്നതിനനുസരിച്ച് വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. വടകരയിലും ഇത്തവണ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. 7മണിയോടെ തന്നെ പല ബൂത്തികളിലും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. നിലവില്‍ സമാധാനപരമാണ് വടകരയിലെ പോളിങ്. പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍

വീട്ടുപേര് മാറിയതില്‍ സംശയം; വടകര മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം

വടകര: മേപ്പയിലെ പോളിങ് ബൂത്തില്‍ വീട്ടു പേര് മാറിയതിനെ തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം. മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ 130-)ാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. ഉച്ചയ്ക്ക് 1ണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ ഗീത എന്ന സ്ത്രീയുടെ വീട്ടുപേര് മാറിയെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ കള്ളവോട്ട് ചെയ്യാനെത്തി എന്ന തരത്തില്‍ വാക്കുതര്‍ക്കം മാറി. തുടര്‍ന്ന്

കൈപ്പത്തിക്ക് കുത്തിയാൽ താമര; കോഴിക്കോട് രണ്ട് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം

കോഴിക്കോട്: വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ 1, 783 നമ്പർ ബൂത്തുകളിലെ യന്ത്രത്തിലാണ് ക്രമക്കേട് ആരോപിക്കുന്നത്. കൈപ്പത്തിക്ക് ചെയ്യുന്ന വോട്ട് താമരയ്ക്ക് വീഴുന്നതായി ആണ് പരാതി. ഇന്ന് രാവിലെ മുതൽ ശക്തമായ പോളിം​ഗാണ് കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്ങ്, വടകരയിലും ശക്തമായ പോളിങ്

കോഴിക്കോട്: ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത്‌ കനത്ത പോളിങ്ങ്. ഇതുവരെയായി 12.26 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്. വടകരയിലും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്കയിടങ്ങളിലും രാവിലെ ആറ് മണി മുതല്‍ തന്നെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. രാവിലെ 5.30ഓടെയായിരുന്നു ബൂത്തുകളില്‍ മോക്ക് പോലിങ്ങ് ആരംഭിച്ചത്. 1. തിരുവനന്തപുരം-12.04 2. ആറ്റിങ്ങല്‍-13.29 3. കൊല്ലം-12.20 4.

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ്‌ ആകെ മത്സര രംഗത്തുള്ളത്. 6,81,615 പുരുഷന്‍മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 14,21,883 വോട്ടര്‍മാരാണുള്ളത്‌. രാവിലെ 5.30ഓടെ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്താനായി മോക്ക് പോള്‍ നടന്നു.

കന്നി വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്, ബൂത്തിനുള്ളില്‍ അബദ്ധം കാണിക്കരുത്; ബീപ് ശബ്ദം കേട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം! വോട്ട് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അറിയാം

വടകര: പോളിങ്ങ് ബൂത്തിലേക്ക് പോവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കന്നി വോട്ടര്‍മാര്‍ ആശങ്കയിലാണ്. പറഞ്ഞും അറിഞ്ഞും കേട്ടത് മാത്രം വച്ച് പോയാല്‍ എന്തേലും അബദ്ധം പറ്റുമോ എന്നതാണ് ചിലരുടെ ആശങ്ക. എന്നാല്‍ അത്തരത്തിലുള്ള പേടി നിങ്ങള്‍ക്ക് വേണ്ട. ബൂത്തിനുള്ളിലെ നടപടി ക്രമങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം. 🔹സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു. 🔹വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ്

കേരളം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; നാളെ നിശ്ശബ്ദപ്രചാരണം, വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂര്‍ണസജ്ജം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26ന്‌ നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജില്ലയില്‍ വോട്ടെടുപ്പ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളോടും കലക്ടര്‍ അഭ്യര്‍ഥിച്ചു.