കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് അക്കാദമി കോഴിക്കോട് ജില്ലാ സെലക്ഷന്‍ ഫെബ്രുവരി 13ന്; 7,8, പ്ലസ് വണ്‍, ഡിഗ്രി ക്ലാസുകളിലേക്ക് സെലക്ഷന്‍ നടത്തുന്നു


കോഴിക്കോട് : കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് അക്കാദമി സെലക്ഷന്‍ നടത്തുന്നു. 7,8,പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷം എന്നീ ക്ലാസുകളിലേക്കാണ് സെലക്ഷന്‍ നടത്തുന്നത്.

13-02-2024 ന് രാവിലെ 8 മണി മുതല്‍ ഈസ്റ്റ് ഹില്‍ ഗവ.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ വച്ച് അത്ലറ്റിക്‌സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍ എന്നിവയുടെ സെലക്ഷനാണ് നടക്കുന്നത്.

പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്നവരില്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്.

വോളിബോള്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌കൂള്‍ തലത്തില്‍ ആണ്‍കുട്ടികള്‍ 170 സെ.മീറ്ററും പെണ്‍കുട്ടികള്‍ 163 സെ.മീറ്ററും,പ്ലസ് വണ്‍/കോളേജ് സെലക്ഷനില്‍ ആണ്‍കുട്ടികള്‍ 185 സെ.മീറ്ററും, പെണ്‍കുട്ടികള്‍ 170 സെ.മീറ്ററും ഉയരം ഉണ്ടായിരിക്കണം.

വിശദ വിവരങ്ങള്‍ക്ക് ഡിസ്ട്രിക്റ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ കോഴിക്കോട് മാനാഞ്ചിറ സ്വയർ റോഡ്, കോഴിക്കോട്, കേരള  673001 ബന്ധപ്പെടുക.

ഫോണ്‍: 0495 2722593, 80781 82593, 99617 75522.