ജില്ലാ സീനിയര്‍ എ ഡിവിഷന്‍ വോളിബോള്‍ മത്സരം; 28 മുതല്‍ വെള്ളികുളങ്ങരയില്‍


ഒഞ്ചിയം: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടീം വെള്ളികുളങ്ങര കൂട്ടായ്മയുടെ സഹകരണത്തോടെ ജില്ലാ എ ഡിവിഷന്‍ സീനിയര്‍ ലീഗ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടുവരെ വെള്ളികുളങ്ങരയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പുരുഷ-വനിതാ മത്സരങ്ങളുണ്ടാകും.

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സി.എച്ച് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. രാഘവന്‍ മാണിക്കോത്ത്, ഞേറലാട്ട് രവീന്ദ്രന്‍, സി.വി വിജയന്‍, കെ അശോകന്‍, ഐ മൂസ, വി.പി മെഹറൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: പി ശ്രീജിത്ത് (ചെയര്‍മാന്‍), സി.എച്ച് ഷൗക്കത്ത് (ജനറല്‍.കണ്‍വീനര്‍), കെ ജാസില്‍ (ഖജാന്‍ജി), മൂസ നാസര്‍ (ചീഫ് കോ-ഓര്‍ഡിനേറ്റര്‍.).