Tag: volly ball

Total 3 Posts

വെള്ളികുളങ്ങര ഇനി വോളിബോള്‍ മത്സരങ്ങളുടെ ആരവങ്ങളിലേക്ക്; ജില്ലാ എ ഡിവിഷന്‍ വോളി ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ടീം വെള്ളികുളങ്ങര വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലാ എ. ഡിവിഷന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കു. പുരുഷ-വനിതാ വിഭാഗങ്ങള്‍ക്കായി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ വെള്ളികുളങ്ങര ടൗണില്‍ തയ്യാറാക്കിയ പുത്തന്‍പുരയില്‍ ഇബ്രാഹീം ഹാജി സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പുരുഷവിഭാഗത്തില്‍ കോഴിക്കോട് സായ്സെന്റര്‍, വോളി

ജില്ലാ സീനിയര്‍ എ ഡിവിഷന്‍ വോളിബോള്‍ മത്സരം; 28 മുതല്‍ വെള്ളികുളങ്ങരയില്‍

ഒഞ്ചിയം: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടീം വെള്ളികുളങ്ങര കൂട്ടായ്മയുടെ സഹകരണത്തോടെ ജില്ലാ എ ഡിവിഷന്‍ സീനിയര്‍ ലീഗ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടുവരെ വെള്ളികുളങ്ങരയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പുരുഷ-വനിതാ മത്സരങ്ങളുണ്ടാകും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സി.എച്ച് ഷൗക്കത്ത്

കളിയോടാവാം ലഹരി; ഇരിങ്ങല്‍ പപ്പന്‍ സ്മാരക വോളിബോള്‍ അക്കാദമിയില്‍ താലൂക്ക് തല വോളിബോള്‍ മേള നാളെ

മേപ്പയില്‍: വടകര- കൊയിലാണ്ടി താലൂക്ക് തല വോളിബോള്‍ മേള ചൊവ്വാഴ്ച്ച നടക്കും. പുതുതലമുറയെ മയക്കുമരുന്നുകളോടുള്ള ലഹരിയില്‍ നിന്നും മാറ്റി കായികലഹരിയിലേക്ക് വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ വിമുക്തി മിഷന്‍ രൂപീകരിച്ച വടകര- കൊയിലാണ്ടി താലൂക്ക് തലത്തിലുള്ള ആന്റി1 നാര്‍ക്കോട്ടിക് സ്‌പോര്‍ട്‌സ് ഹൈസ്‌കൂള്‍ വോളിബോള്‍ ടീമുകളെ ജില്ലാതല മത്സരത്തിലേക്ക് പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. ഇരിങ്ങല്‍ പപ്പന്‍ സ്മാരക