ജോലിക്കിടെ കുഴഞ്ഞ് വീണു; ചികിത്സയിലിരിക്കെ വടകര സ്വദേശിയായ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു


വടകര: കെ.എസ്.ഇ.ബി ജീവനക്കരനായ വടകര സ്വദേശി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വടകര പുത്തൂര്‍ സ്വദേശി കോറോത്ത് ശ്രീജിത്ത് ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടി മരണപ്പെട്ടു. രക്തസമ്മര്‍ദ്ദം വര്‍ധിച്ചത് കാരണം തലയില്‍ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണ കാരണം.

അച്ഛന്‍: പരേതനായ ബാലന്‍.

അമ്മ: രാധ.

സഹോദരങ്ങള്‍: രഞ്ജിത്ത്, ശ്രീജ.