ദഹനക്കേടും ശരീരഭാരവും കുറയ്ക്കണോ?; അറിയാം ഇഞ്ചി കൊണ്ടുളള ഗുണങ്ങള്‍


ഹനക്കേടും ശരീരഭാരവും കുറയ്ക്കാന്‍ ഇനി വീട്ടില്‍ തന്നെയുണ്ട് എളുപ്പവഴി. ഇഞ്ചി കൊണ്ട് നിരവധി ഗുണങ്ങളാണുളളത്. നമ്മുടെ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങള്‍, ഉപയോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ എന്തെല്ലാമാണന്ന് മനസിലാക്കാം.

ദഹനക്കേട് അകറ്റാന്‍ ആണ് കൂടൂതലും ഇഞ്ചി വെളളം ഉപയോഗിക്കുന്നത്. ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച ശേഷം കൂടിക്കുന്നത് ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. അതേ സമയം വയറ്റില്‍ അടങ്ങിയിട്ടുളള കൊഴുപ്പ് അകറ്റാനും ഇഞ്ചി വെളളം സഹായിക്കുന്നുണ്ട്. തിളപ്പിച്ച ഇഞ്ചി വെളളത്തില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് കഴിക്കുന്നത് വയറ്റില്‍ അടങ്ങിയിട്ടുളള കൊഴുപ്പ് നിയന്തിക്കാന്‍ സാധിക്കും. എന്നാല്‍ എല്ലാ പ്രായക്കാര്‍ക്കും ഇത് അനുയോജ്യമല്ല.

ശരീരഭാരം കുറയ്ക്കുന്നതിന് കൃത്യമായ വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണവം പ്രധാനമാണ്. അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാന്‍ ഇഞ്ചി വെളളത്തിലൂടെ സഹായിക്കുമെന്ന് പഠനങ്ങല്‍ തെളിയിക്കുന്നു.

ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയില്‍ നിന്നും രക്ഷ നേടാന്‍ പലരും ഇഞ്ചിയെ ആശ്രയിക്കാറുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാണന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ചൂട് ഇഞ്ചിവെള്ളം കുടിക്കുന്നവര്‍ക്ക് ദീര്‍ഘ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെയും അമിതമായി കഴിക്കാനുള്ള തോന്നല്‍ തടയാന്‍ കഴിയും.

എന്നാല്‍ എല്ലാ പ്രായക്കാര്‍ക്കും ഈ രീതി അനിവാര്യമാവണമെന്നില്ല കാരണം ഇഞ്ചിയുടെ അമിതമായ ഉപയോഗം ഗുണത്തോടൊപ്പം ദോഷവും നല്‍കുന്നു. ദിവസവും നാല് ഗ്രാമില്‍ കൂടുതല്‍ ഇഞ്ചി കഴിക്കരുത്. ഹൃദ്രോഗങ്ങള്‍, പ്രമേഹം, കരള്‍സഞ്ചിയില്‍ കല്ല് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇഞ്ചി ഒരു സപ്ലിമെന്റായി കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.