മുൻകാല സോഷ്യലിസ്റ്റും വിമോചന സമര പോരാളിയുമായ ചോറോട് ഈസ്റ്റിലെ കാഞ്ഞിരാണ്ടിയിൽ കുമാരൻ അന്തരിച്ചു


ചോറോട്: മുൻകാല സോഷ്യലിസ്റ്റും, കുടികിടപ്പ്, വിമോചന സമര പോരാളിയുമായ ചോറോട് ഈസ്റ്റിലെ കാഞ്ഞിരാണ്ടിയിൽ കുമാരൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) യൂണിറ്റ് ഭാരവാഹിയായിരുന്നു.

ഭാര്യ: രാധ (മേമുണ്ട.) മക്കൾ: അനീഷ്, അജ, അജില. മരുമക്കൾ: മഹിജ (മുക്കാളി), ഷിബിന (മടപ്പള്ളി), അശോകൻ (കുനിങ്ങാട്).

സഹോദരങ്ങൾ: നാരായണി (വൈക്കിലശ്ശേരി), കൃഷ്ണൻ, പരേതനായ ബാലൻ.