കായിക പ്രതിഭയെ വാർത്തെടുക്കാം; മേമുണ്ട എച്ച് എസ് എസ് അത്‌ലറ്റിക്ക് അക്കാദമിയിൽ പരിശീലനം ആരംഭിക്കുന്നു, വിശദാംശങ്ങൾ


മേമുണ്ട: നിരവധി ദേശീയ താരങ്ങളെ വളർത്തിയെടുത്ത മേമുണ്ട എച്ച് എസ് എസ് അത്‌ലറ്റിക്ക് അക്കാദമിയിൽ കുട്ടികൾക്ക് അത്‌ലറ്റിക്ക്സ് പരിശീലനം ആരംഭിക്കുന്നു. പ്രശസ്ത അത്‌ലറ്റിക്ക് കോച്ച് ഹരിദാസൻ മാസ്റ്റർ മുഖ്യ പരിശീലകൻ. പുതുതായി സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്കും , നിലവിൽ മേമുണ്ടയിൽ 5 മുതൽ 11 വരെ ക്ലാസിൽ പഠിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

താൽപര്യമുള്ളവർ മാർച്ച് 30ന് വെെകുന്നേരം 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണം.ബന്ധപ്പെടേണ്ട നമ്പർ:9946053675, 9846222045