കടത്തനാടിന്റെ സാഹോദര്യം വിളിച്ചോതി എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ഇഫ്താർ സംഗമം


വടകര : കടത്തനാടിന്റെ സാഹോദര്യം വിളിച്ചോതി എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം.
എസ് ഡി ടി യു സംസ്ഥാന പ്രസിഡണ്ടും സമര പോരാളിയുമായ ഗ്രോ വാസു ഇഫ്താർ സംഗമം ഉത്ഘാടനം ചെയ്തു.
എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ് ഡി പി ഐ ജില്ല സെക്രട്ടറി പി ടി അഹമദ് ഇഫ്താർ സന്ദേശം നൽകി.

ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പേരുവാണ്ടിയിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി വി സുധീർ കുമാർ, മനയത്ത് ചന്ദ്രൻ, റഫീഖ് അഴിയൂർ, ശുഐബ് അഴിയൂർ, പ്രദീപ് ചോമ്പാല, ശറഫുദ്ധീൻ വടകര, മുഹമ്മദ്‌ റഹീസ്, ബഷീർ കെ കെ, സിദ്ധീഖ് പുത്തൂർ, സാലിം പുനത്തിൽ, ഹകീം പി എസ് എന്നിവർ സംസാരിച്ചു.

അസീസ് വെള്ളോളി, സജീർ വള്ളിക്കാട്, റൗഫ് ചോറോട്, സമദ് മാകൂൽ, ഷാജഹാൻ കെ വി പി, ഗഫൂർ പുതുപ്പണം, സമീർ കുഞ്ഞിപ്പള്ളി, ജലീൽ വള്ളിക്കാട്, ഫിയാസ് പുതുപ്പണം, ഉനൈസ് ഒഞ്ചിയം, റസീന വി കെ, ഇർഫാന ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി.