Category: കുറ്റ്യാടി

Total 412 Posts

97ന്റെ നിറവില്‍ വില്യാപ്പള്ളി യുപി സ്‌ക്കൂള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാര്‍ഷികാഘോഷം

വടകര: വില്യാപ്പള്ളി യുപി സ്‌ക്കൂളിന്റെ 97ാമത് വാര്‍ഷികവും പ്രതിഭാസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ സപ്ലിമെന്ററി പ്രകാശനവും എന്‍ഡോവ്‌മെന്റ് വിതരണവും തോടന്നൂര്‍ എഇഒ എം.വിനോദ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ റഫീഖ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സജീവന്‍ മൊകേരി, പ്രധാനാധ്യാപിക എം.ടി.കെ ഷിനിത, ബ്ലോക്ക് പഞ്ചായത്ത്

രോഗികളുടെ ബുദ്ധിമുട്ടിന് ആശ്വാസം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ 2 ഡോക്ടർമാരെ നിയമിച്ചതായി കെ.പി കുഞ്ഞമത്കുട്ടി മാസ്റ്റർ എംഎൽഎ

കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് കാരണം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ഒടുവില്‍ പരിഹാരമാകുന്നു. ആശുപത്രിയിൽ 2 ഡോക്ടർമാരെ നിയമിച്ച് ഉത്തരവായതായി കെ.പി കുഞ്ഞമത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലും,അസിസ്റ്റൻറ് സർജൻ തസ്തികയിലുമാണ് ഡോക്ടർമാരെ നിയമിച്ച് ഉത്തരവായത്. ‘ഡോക്ടർമാരുടെ കുറവ് കാരണം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ജനങ്ങൾ നേരിടുന്ന ഗുരുതരമായ

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം; വയോധികന്‍ മരിച്ചു

കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കര്‍ഷകനായ പാലാട്ട് എബ്രഹാം(70)ആണ് മരിച്ചത്‌. കക്കയം ടൗണില്‍ നിന്നും നാല് കീലാമീറ്റര്‍ അകലത്തില്‍ കക്കയം ഡാം സൈറ്റ് റോഡരികിലുള്ള കൃഷിയിടത്തില്‍ വച്ച്‌ കാട്ടുപോത്ത് എബ്രഹാമിനെ അക്രമിക്കുകയായിരുന്നു. കക്ഷത്തില്‍ ആഴത്തില്‍ മുറിവേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍; ഉജ്ജ്വല വരവേല്‍പ്പ് നല്‍കി പ്രവര്‍ത്തകര്‍, ഇന്ന് പ്രചരണം നാദാപുരം മണ്ഡലത്തില്‍

കുറ്റ്യാടി: സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിനു ശേഷം ആദ്യമായി കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ എത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് മണ്ഡലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ശിങ്കാരിമേളത്തിന്റെയും, മുത്തുക്കുടയേന്തിയ ബാലികമാരുടേയും അകമ്പടിയോടെ ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച പ്ലേകാര്‍ഡുമേന്തി ഓരോ പ്രദേശത്തും നിരവധിപേര്‍ ഒത്തു ചേര്‍ന്നു. രാവിലെ 9 മണിയ്ക്ക് ചെമ്മരത്തൂരില്‍ വച്ചാണ് പ്രചരണത്തിന് തുടക്കമായത്. തുടര്‍ന്ന് കോട്ടപ്പള്ളി, തിരുവള്ളൂര്‍,

പുരോഗമന കലാസസാഹിത്യ സംഘം; നരിപ്പറ്റയില്‍ വീട്ടുമുറ്റ കൂട്ടായ്മയും അനുമോദന സദസ്സും ഒരുക്കി

നരിപ്പറ്റ: പുരോഗമന കലാസസാഹിത്യ സംഘം നരിപ്പറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീട്ടുമുറ്റ കൂട്ടായ്മയും അനുമോദന സദസ്സും സംഘടിപ്പിച്ചു. കെ.പി സുരേഷ് മാസ്റ്ററുടെ വീട്ടില്‍ സംഘടിപ്പിച്ച വീട്ടുമുറ്റ കൂട്ടായ്മ പു.ക.സയുടെ ജില്ലാ വൈസ് പ്രസിഡന്റ് പി വത്സന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സത്യന്‍ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാഴ് വസ്തുക്കള്‍ കൊണ്ട് ശില്പങ്ങള്‍ നിര്‍മിക്കുന്ന എട്ടാം ക്ലാസ്

ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്; കുടുംബ സംഗമവും പൊതു സമ്മേളനവും നടത്തി

ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആമിന ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പി കുഞ്ഞമ്മദ്, എം.കെ.സി കുട്ടിയാലി, സൗഫി താഴെ കണ്ടി, വാഹിദ് പാറേമ്മല്‍,

കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ ഇനി എങ്ങും പ്രകാശം നിറയും: എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് 53 സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ 53 സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഭരണാനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 80 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന് മിനിമിലിസ്റ്റ് ലൈറ്റുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം

മരുതോങ്കര സ്വദേശിയായ ചെത്ത് തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു

മരുതോങ്കര: ചെത്ത് തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു. മരുതോങ്കര മുണ്ടക്കല്‍ വിനോദന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. സി.പി.എം. മരുതോങ്കര സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും ചെത്ത് തൊഴിലാളി യൂണിയന്‍ മരുതോങ്കര ഷാപ്പ് കമ്മിറ്റി അംഗവുമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. ജോലിക്കിടയില്‍ അബദ്ധത്തില്‍ തെങ്ങില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ മരണം സംഭവിച്ചു. അമ്മ:

കരുതല്‍തടങ്കലിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസ്; തൊട്ടില്‍പ്പാലം മുന്‍ എസ്.ഐക്ക് കഠിനതടവും പിഴയും ശിക്ഷ

തൊട്ടില്‍പ്പാലം: കൈക്കൂലിവാങ്ങിയെന്ന കേസില്‍ തൊട്ടില്‍പ്പാലം സ്റ്റേഷനിലെ മുന്‍ എസ്.ഐക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൊട്ടില്‍പ്പാലം സ്റ്റേഷന്‍ എസ്.ഐയായിരുന്ന പി സോമനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. 2013 സെപ്റ്റംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെപേരില്‍ കരുതല്‍തടങ്കലിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അത് ഒഴിവാക്കാന്‍ 20,000

രോഗങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി നിരപ്പം പാലിയേറ്റീവ്

ചെറുവണ്ണൂര്‍: ഗ്രാമ പഞ്ചായത്തിലെ നിരപ്പം കുന്നില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നിരപ്പം പാലിയേറ്റീവ് ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് മലബാര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, എല്ലുരോഗം, കണ്ണ്, പല്ല് വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ടെകനീഷ്യന്‍മാരും പങ്കെടുത്തു. ചെറുവണ്ണുര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സഞ്ജയ്