കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍; ഉജ്ജ്വല വരവേല്‍പ്പ് നല്‍കി പ്രവര്‍ത്തകര്‍, ഇന്ന് പ്രചരണം നാദാപുരം മണ്ഡലത്തില്‍


കുറ്റ്യാടി: സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിനു ശേഷം ആദ്യമായി കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ എത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് മണ്ഡലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ശിങ്കാരിമേളത്തിന്റെയും, മുത്തുക്കുടയേന്തിയ ബാലികമാരുടേയും അകമ്പടിയോടെ ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച പ്ലേകാര്‍ഡുമേന്തി ഓരോ പ്രദേശത്തും നിരവധിപേര്‍ ഒത്തു ചേര്‍ന്നു.

രാവിലെ 9 മണിയ്ക്ക് ചെമ്മരത്തൂരില്‍ വച്ചാണ് പ്രചരണത്തിന് തുടക്കമായത്. തുടര്‍ന്ന് കോട്ടപ്പള്ളി, തിരുവള്ളൂര്‍, തോടന്നൂര്‍, മന്തരത്തൂര്‍, മണിയൂര്‍, പാലയാട്, പതിയാരക്കര, മുടപ്പിലാവില്‍, കുട്ടോത്ത്, മേമുണ്ട, വില്ല്യാപ്പള്ളി, ആയഞ്ചേരി ചേരാപുരം, പൂളക്കൂല്‍, വേളം, വടയം, കുറ്റ്യാടി, മോകേരി, കുന്നുമ്മല്‍, അരൂര്‍, കടമേരി, പുറമേരി എന്നിടങ്ങളില്‍ പ്രചാരണം നടത്തി. ഓരോ കേന്ദ്രങ്ങളിലും വമ്പിച്ച സ്വീകരണമാണ് ടീച്ചര്‍ക്ക് ലഭിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഓരോ ടൗണിലും റോഡിനിരുവശവും കൂടി നിന്നവര്‍ ടീച്ചര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

ആയഞ്ചേരിയില്‍ നടന്ന വരവേല്‍പ്പില്‍ വി.ടി ബാലന്‍ മാസ്റ്റര്‍, ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, യു.വി കുമാരന്‍, കെ.കെ നാരായണന്‍ മാസ്റ്റര്‍, രാജേഷ് പുതുശ്ശേരി, സജിത പി.കെ, രജനി തിരിക്കോട്ട്, ലിസ പി.കെ, കെ.കെ രാജന്‍, കണ്ടോത്ത് കുഞ്ഞിരാമന്‍, സി.എച്ച് ഹമീദ് മാസ്റ്റര്‍, കണ്ടോത്ത് ശശി, കെ.വി ജയരാജന്‍, സുരേഷ് എന്‍.കെ, ജിന്‍സി കെ.പി, പ്രജിത്ത് ആര്‍, പ്രതീശന്‍ ആര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

വേളം പഞ്ചായത്തില്‍ കാക്കുനി, തീക്കുനി, പള്ളിയത്ത്, പെരുവയല്‍, കൂളിക്കുന്ന്, കുറിച്ചകം പോസ്റ്റാഫീസ്, കേളൊത്ത് മുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. ‘നിരവധി പേര്‍ ഒരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ വരവേള്‍ക്കാന്‍ എത്തിച്ചേര്‍ന്നു.

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ പഞ്ചായ അംഗം കുടത്താം കണ്ടി സുരേഷ്, സി.എം യശോദ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എം കുമാരന്‍ മാസ്റ്റര്‍, സുമമലയില്‍ ബീന കോട്ടേമ്മല്‍, കെ.സി സിത്താര, എല്‍.ഡി.എഫ് നേതാക്കളായ കെ.കെ സുരേഷ്, പരി.സുരേഷ് ബാബു, കെ. രാഘവന്‍, എന്‍.കെ രാമചന്ദ്രന്‍, ടി.വി മനോജന്‍, പി വത്സന്‍ മാസ്റ്റര്‍, കെ.പി പവിത്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ന് പ്രചരണം നടക്കുന്ന നാദാപുരം നിയോജക മണ്ഡലത്തില്‍ രാവിലെ 7 മണി മുതല്‍ പ്രചരണം ആരംഭിച്ചു. മരുതോങ്കരയില്‍ നിന്നും തുടങ്ങി കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേല്‍, വളയം, ചെക്യാട്, തൂണേരി, എടച്ചേരി, നാദാപുരം എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടുതേടുക.