രോഗങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി നിരപ്പം പാലിയേറ്റീവ്


ചെറുവണ്ണൂര്‍: ഗ്രാമ പഞ്ചായത്തിലെ നിരപ്പം കുന്നില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നിരപ്പം പാലിയേറ്റീവ് ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് മലബാര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, എല്ലുരോഗം, കണ്ണ്, പല്ല് വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ടെകനീഷ്യന്‍മാരും പങ്കെടുത്തു. ചെറുവണ്ണുര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡോ. സഞ്ജയ് (മലബാര്‍ മെഡിക്കല്‍ കോളേജ്) ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തി. അനിത ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് കെ.എം ഷാജി സ്വാഗതവും എ.കെ വല്‍സന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 13.14,15 വാര്‍ഡുകളിലെ ആശാവര്‍ക്കര്‍മാര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.