Tag: medical camp

Total 12 Posts

മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മണിയൂര്‍ കരുവഞ്ചേരി പ്രതീക്ഷാ ചാരിറ്റബി​ൾ ട്രസ്റ്റ്‌

മണിയൂർ: കരുവഞ്ചേരി പ്രതീക്ഷാ ചാരിറ്റബിൾ ട്രസ്റ്റും മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയും സംയുക്തമായി കരുവഞ്ചേരിയില്‍ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ.രാഗേഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരുവഞ്ചേരി നോര്‍ത്ത് എല്‍.പി സ്‌ക്കൂളില്‍ രാവിലെ 10മണിക്ക് ആരംഭിച്ച ക്യാമ്പില്‍ മുന്നൂറോളം പേര്‍ പങ്കാളികളായി. ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. പഞ്ചയത്ത് മെമ്പർ

രോഗങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി നിരപ്പം പാലിയേറ്റീവ്

ചെറുവണ്ണൂര്‍: ഗ്രാമ പഞ്ചായത്തിലെ നിരപ്പം കുന്നില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നിരപ്പം പാലിയേറ്റീവ് ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് മലബാര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, എല്ലുരോഗം, കണ്ണ്, പല്ല് വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ടെകനീഷ്യന്‍മാരും പങ്കെടുത്തു. ചെറുവണ്ണുര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സഞ്ജയ്

ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായ സുനിൽ മുതുവനയ്ക്ക് ആദരവും; വ്യത്യസ്തമായി വടകര പാലയാട് തെയ്യുള്ളതിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഉത്സവാഘോഷം 

വടകര: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് തെയ്യുള്ളതിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം. ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്. മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരിയും ആഘോഷകമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, ഒഫ്താല്‍മോളജി വിഭാഗങ്ങളിലുള്ള രോഗ നിര്‍ണയമാണ് നടത്തിയത്. നേത്രരോഗികൾക്ക് സൗജന്യമായി കണ്ണടയും മരുന്നു നൽകി. മെഡിക്കല്‍

ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയോടെ; വിദ്യാര്‍ത്ഥികള്‍ക്കായ് മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി മണിയൂർ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍

മണിയൂര്‍: മണിയൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ ജെ.ആര്‍.സി യൂണിറ്റിന്റെയും സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് ആസ്റ്റര്‍മിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. സ്‌കൂളിലെ ആയിരത്തി മുന്നൂറോളം വരുന്ന കുട്ടികള്‍ക്ക് പ്രയോജനമാകും വിധത്തിലാണ് ക്യാമ്പിന്റെ സംഘാടനം. പരാപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്

അറിവും ഒപ്പം ആരോഗ്യവും; മണിയൂര്‍ ജവഹര്‍ നവോദയയിലെ വിദ്യാര്‍ത്ഥികള്‍ക്കായ് മെഡിക്കല്‍ ക്യാമ്പ് ഒരുക്കി

മണിയൂര്‍: മണിയൂര്‍ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ സേവ് സ്‌കൂള്‍ പരിപാടിയുടെ സഹകരണത്തോടെയാണ് കുട്ടികള്‍ക്കായ് ക്യാമ്പ് ഒരുക്കിയത്. കണ്ണ്, പല്ല്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളെ പരിശോധിച്ചു. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് ക്യാമ്പ് ഉദ്്ഘാടനം

ആരോഗ്യമാണ് ലക്ഷ്യം; ജീവിതശൈലീ രോഗങ്ങളകറ്റാന്‍ രോഗനിര്‍ണയ ക്യാമ്പുമായി ഏറാമല പഞ്ചായത്ത്

ഏറാമല: ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി. പഞ്ചായത്ത് മെമ്പര്‍ രമ്യ കണ്ടിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് ജീവതാളം പദ്ധതി നടപ്പാക്കുന്നത്. കെ.പി ദാമുമാസ്റ്റര്‍, കെ.പി.കുമാരന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, ജൂനിയര്‍

നടുവേദനയാ ഡോക്ടറേ കുറേ നേരം നിൽക്കാൻ പറ്റണില്ല, പല സ്ഥലത്തു കാണിച്ചെങ്കിലും മാറ്റമില്ല, നമുക്ക് പരിഹരിക്കാം…; ശ്രദ്ധേയമായി വടകരയിലെ സൗജന്യ മെഗാ ആയുർവേദ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്

വടകര: വടകരയിൽ സൗജന്യ മെഗാ ആയുർവേദ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടകര നഗരസഭ, നാഷണൽ ആയുഷ് മിഷൻ, വടകര ഗവ. ആയുർവേദ ആശുപത്രി എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ് 12 ചെറുശേരി ഡയറ്റ് ഹാളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത നിർവഹിച്ചു. ജനറൽ വിഭാഗം, മർമ്മം,

‘ഷുഗർ അല്പം കൂടുതലാണേ, ഭക്ഷണ കാര്യത്തിൽ ശ്രദ്ധവേണം’; മത്സ്യത്തൊഴിലാളികൾക്കായി വടകരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒഞ്ചിയം: മത്സ്യ തൊഴിലാളികൾക്കായി മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ തീരോന്നതി പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 252 മത്സ്യത്തൊഴിലാളികൾക്ക് ജനറൽ മെഡിസിൻ, നേത്ര വിഭാഗം, ഇ.എൻ.ടി, ഗൈനക്കോളജി, പീഡിയാട്രിക്സ്

ഭിന്നശേഷിക്കാർക്ക് താങ്ങായി ചോറോട് പഞ്ചായത്ത്; മെഡിക്കൽ ക്യാമ്പും, സഹായ ഉപകരണ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

വള്ളിക്കാട്: ചോറോട് ഗ്രാമപഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നിരവധി സഹായങ്ങൾ നൽകുന്നു. ഗ്രാമ പഞ്ചായത്തിലെ 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ പരിശോധനയിൽ ആവശ്യമായ മുഴുവൻ ഗുണഭോക്താക്കൾക്കും ഉപകരണങ്ങൾ വികലാംഗ കോർപ്പറേഷനുമായി സഹകരിച്ച് കൊണ്ട് നൽകും. പദ്ധതി തുക കണക്കാക്കി ഘട്ടം ഘട്ടമായി

മാതൃകാ പ്രവർത്തനവുമായി നവജ്യോതി കലാസമിതിയും ലയൺസ് ക്ലബ് വടകരയും; ബേങ്ക്റോഡിൽ മെഗാ മെഡിക്കൽ ക്യാമ്പും വീൽചെയർ വിതരണവും സംഘടിപ്പിച്ചു

വടകര: നവജ്യോതി കലാസമിതിയും ലയൺസ് ക്ലബ്ബ് വടകരയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പും വീൽചെയർ വിതരണവും സംഘടിപ്പിച്ചു. പരിപാടി മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വടകര ബേങ്ക് റോഡിൽ നടന്ന പരിപാടിയിൽ കലാസമിതി സെക്രട്ടറി വി.പി മിഥുൻ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ശശിധരൻ അധ്യക്ഷനായി. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ