ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായ സുനിൽ മുതുവനയ്ക്ക് ആദരവും; വ്യത്യസ്തമായി വടകര പാലയാട് തെയ്യുള്ളതിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഉത്സവാഘോഷം 


വടകര: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് തെയ്യുള്ളതിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം. ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്.

മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരിയും ആഘോഷകമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, ഒഫ്താല്‍മോളജി വിഭാഗങ്ങളിലുള്ള രോഗ നിര്‍ണയമാണ് നടത്തിയത്. നേത്രരോഗികൾക്ക് സൗജന്യമായി കണ്ണടയും മരുന്നു നൽകി. മെഡിക്കല്‍ ക്യാമ്പില്‍ 280തിൽ പരം രോഗികളാണ് പങ്കെടുത്തത്.

കൂടാതെ ഉത്സവപാരിപാടികളുടെ ഭാഗമായി വടകരയുടെ ആതുര സേവന ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായ സുനിൽ മുതുവനയെ ക്ഷേത്ര കമ്മറ്റി ആദരിച്ചു.