നടുവേദനയാ ഡോക്ടറേ കുറേ നേരം നിൽക്കാൻ പറ്റണില്ല, പല സ്ഥലത്തു കാണിച്ചെങ്കിലും മാറ്റമില്ല, നമുക്ക് പരിഹരിക്കാം…; ശ്രദ്ധേയമായി വടകരയിലെ സൗജന്യ മെഗാ ആയുർവേദ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്


വടകര: വടകരയിൽ സൗജന്യ മെഗാ ആയുർവേദ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടകര നഗരസഭ, നാഷണൽ ആയുഷ് മിഷൻ, വടകര ഗവ. ആയുർവേദ ആശുപത്രി എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ് 12 ചെറുശേരി ഡയറ്റ് ഹാളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത നിർവഹിച്ചു.

ജനറൽ വിഭാഗം, മർമ്മം, മാനസികാരോഗ്യം, നേത്ര ആൻഡ് ഇ.എൻ.ടി, സ്ത്രീരോഗം, ത്വക്ക് രോഗം, എന്നീ വിഭാഗങ്ങളിൽ ഡോ: കെ. മുഹമ്മദ് മുസ്തഫ, ഡോ: രാജേഷ് എൻ, ഡോ: ബിജു കെ.വി, ഡോ: രഞ്ജുഷ സി, ഡോ. നീതി രാജൻ എന്നിവർ രോഗികളെ പരിശോധിച്ചു. വടകര ഗവ: ആയുർവേദ ആശുപത്രിയിലെ സീനിയർ ഹൗസ് സർജൻമാരും മറ്റു ജീവനക്കാരും ക്യാമ്പിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. രാവിലെ മുതൽ ഉച്ചവരെ തുടർന്ന ക്യാമ്പിൽ 183 അംഗങ്ങൾ ചികത്സ തേടി.

ചടങ്ങിൽ കെ. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: അനീന പി. ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി. വടകര ഗവ: ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: കെ. മുഹമ്മദ് മുസ്തഫ സ്വാഗതവും സീനിയർ മെഡിക്കൽ ഓഫീസർ ഡോ: രാജേഷ് എൻ നന്ദിയും പറഞ്ഞു.

Summary: free Ayuveda medical camp at Vadakara