മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മണിയൂര്‍ കരുവഞ്ചേരി പ്രതീക്ഷാ ചാരിറ്റബി​ൾ ട്രസ്റ്റ്‌


മണിയൂർ: കരുവഞ്ചേരി പ്രതീക്ഷാ ചാരിറ്റബിൾ ട്രസ്റ്റും മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയും സംയുക്തമായി കരുവഞ്ചേരിയില്‍ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ.രാഗേഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരുവഞ്ചേരി നോര്‍ത്ത് എല്‍.പി സ്‌ക്കൂളില്‍ രാവിലെ 10മണിക്ക് ആരംഭിച്ച ക്യാമ്പില്‍ മുന്നൂറോളം പേര്‍ പങ്കാളികളായി. ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. പഞ്ചയത്ത് മെമ്പർ പ്രഭ പുനത്തിൽ മെഡിക്കൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

ഷൈജു വി.പി അധ്യക്ഷത വഹിച്ചു. രാജിവൻ വി.പി സ്വാഗതം പറഞ്ഞു. ഓമന ടീച്ചർ, രാജേന്ദ്രൻ പി.ആർ.ഒ, സുനിൽ മുതുവന എന്നിവർ ആശംസകൾ പറഞ്ഞു. ശ്രീജിത്ത് യുപി നന്ദി പറഞ്ഞു.