‘ഷുഗർ അല്പം കൂടുതലാണേ, ഭക്ഷണ കാര്യത്തിൽ ശ്രദ്ധവേണം’; മത്സ്യത്തൊഴിലാളികൾക്കായി വടകരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഒഞ്ചിയം: മത്സ്യ തൊഴിലാളികൾക്കായി മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ തീരോന്നതി പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

252 മത്സ്യത്തൊഴിലാളികൾക്ക് ജനറൽ മെഡിസിൻ, നേത്ര വിഭാഗം, ഇ.എൻ.ടി, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗം, ഹോമിയോ തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ഗിരിജ കെ.പി അധ്യക്ഷത വഹിച്ചു, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ്  കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ  സുനീഷ്.ടി, അജയൻ .പി തുടങ്ങിയ ട്രേഡ് യൂനിയൻ നേതാക്കളും  മടപ്പള്ളി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുനീഷ് പി മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ രജുല ഒ കെ മടപ്പള്ളി മത്സ്യ തൊഴിലാളി സഹകരണ സംഘം സെക്രട്ടറി രഞ്ജിത്ത്, സംഘാടക സമിതി ചെയർമാൻ ജയരാജൻ കെ.പി തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ ബി.കെ സ്വാഗതമർപ്പിച്ച ചടങ്ങിന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ  ദിൽന ഡി.എസ് നന്ദി അർപ്പിച്ചു സംസാരിച്ചു.