അറിവും ഒപ്പം ആരോഗ്യവും; മണിയൂര്‍ ജവഹര്‍ നവോദയയിലെ വിദ്യാര്‍ത്ഥികള്‍ക്കായ് മെഡിക്കല്‍ ക്യാമ്പ് ഒരുക്കി


മണിയൂര്‍: മണിയൂര്‍ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ സേവ് സ്‌കൂള്‍ പരിപാടിയുടെ സഹകരണത്തോടെയാണ് കുട്ടികള്‍ക്കായ് ക്യാമ്പ് ഒരുക്കിയത്.

കണ്ണ്, പല്ല്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളെ പരിശോധിച്ചു.

മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് ക്യാമ്പ് ഉദ്്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രഭ പുനത്തില്‍ അധ്യാക്ഷത വഹിച്ചു. സുനില്‍ മുതുവന, പിടിഎ പ്രസിഡന്റ് റില്‍സി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പി.എം സുരേഷ് പ്രിന്‍സിപ്പാള്‍ സ്വാഗതവും സുജ മത്യൂ അസി.പ്രില്‍സിപ്പാള്‍ നന്ദിയും പറഞ്ഞു.