ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയോടെ; വിദ്യാര്‍ത്ഥികള്‍ക്കായ് മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി മണിയൂർ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍


മണിയൂര്‍: മണിയൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ ജെ.ആര്‍.സി യൂണിറ്റിന്റെയും സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് ആസ്റ്റര്‍മിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

സ്‌കൂളിലെ ആയിരത്തി മുന്നൂറോളം വരുന്ന കുട്ടികള്‍ക്ക് പ്രയോജനമാകും വിധത്തിലാണ് ക്യാമ്പിന്റെ സംഘാടനം. പരാപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനില്‍ മുതുവന അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പ്രമോദ് മൂഴിക്കല്‍ മുഖ്യാതിഥിയായിരിന്നു.

ചടങ്ങില്‍ അനീഷ് കെ.പി, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ റിന്‍സി ജോര്‍ജ്, അനില്‍കുമാര്‍ കെ.പി, ഷിംജിത് എം, ഗൈഡ് ക്യാപ്റ്റന്‍ സജിത സി.കെ, ജെ.ആര്‍.സി കണ്‍വീനര്‍ ഷൈനി വി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ രാജീവന്‍ വളപ്പില്‍ കുനി സ്വാഗതം പറഞ്ഞു. ഡോ: ഹന്ന, ഡോ ആഷിത, ഡോ ഉവൈസ, ശിശിന, അഭിരാമി, ഫൈരൂസ എന്നിവര്‍ നേതൃത്വം നല്‍കി.