ഭിന്നശേഷിക്കാർക്ക് താങ്ങായി ചോറോട് പഞ്ചായത്ത്; മെഡിക്കൽ ക്യാമ്പും, സഹായ ഉപകരണ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു


വള്ളിക്കാട്: ചോറോട് ഗ്രാമപഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നിരവധി സഹായങ്ങൾ നൽകുന്നു. ഗ്രാമ പഞ്ചായത്തിലെ 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ പരിശോധനയിൽ ആവശ്യമായ മുഴുവൻ ഗുണഭോക്താക്കൾക്കും ഉപകരണങ്ങൾ വികലാംഗ കോർപ്പറേഷനുമായി സഹകരിച്ച് കൊണ്ട് നൽകും.

പദ്ധതി തുക കണക്കാക്കി ഘട്ടം ഘട്ടമായി ഉപകരണങ്ങൾ നൽകും. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. വികസന കാര്യ സ്ഥിരം അദ്ധ്യക്ഷൻ കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി ചെയർമാൻമാരായ സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗങ്ങളായ മനീഷ് കുമാർ ടി.പി., പ്രസാദ് വിലങ്ങിൽ, അബൂബക്കർ വി.പി.സെക്രട്ടറി നിഷ എൻ തയ്യിൽ, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഡെയ്സി ഗോരെ, ഐ.സി ഡി എസ് സൂപ്പർവൈസർ സീന എന്നിവർ സംസാരിച്ചു.