ആരോഗ്യമാണ് ലക്ഷ്യം; ജീവിതശൈലീ രോഗങ്ങളകറ്റാന്‍ രോഗനിര്‍ണയ ക്യാമ്പുമായി ഏറാമല പഞ്ചായത്ത്


ഏറാമല: ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി. പഞ്ചായത്ത് മെമ്പര്‍ രമ്യ കണ്ടിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് ജീവതാളം പദ്ധതി നടപ്പാക്കുന്നത്.

കെ.പി ദാമുമാസ്റ്റര്‍, കെ.പി.കുമാരന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ കെ.കെ.മിനിമോള്‍, ബിജു പാലേരി, സുനില്‍, ഷിഫാന, ശര്‍മിള, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.