സിനിമ ആസ്വദിക്കുന്നവര്‍ക്കായി ചലച്ചിത്ര പ്രദര്‍ശനം; ഫാല്‍ക്കെ ഫിലിം സൊസൈറ്റി ചലച്ചിത്ര സഞ്ചാരം കുന്നുമ്മക്കരയില്‍


ഏറാമല: ഫാല്‍ക്കെ ഫിലിം സൊസൈറ്റി പുതിയാപ്പ നടത്തുന്ന ചലച്ചിത്ര സഞ്ചാരം പരിപാടിയുടെ ഭാഗമായി കുന്നുമ്മക്കരയില്‍ ചലചിത്ര പ്രദര്‍ശനം നടത്തി. കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയത്തില്‍ മേരി കോം ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.

പരിപാടി പ്രശസ്ത എഴുത്തുകാരന്‍ രാജന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.എം പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ഫാല്‍ക്കെ ഫിലിം സോസൈറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.പി രാമചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനോജന്‍ കാറോളി സ്വാഗതവും കെ. എം ബാലന്‍ നന്ദിയും പറഞ്ഞു.

2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 20 വരെ വടകര താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ചലചിത്ര സഞ്ചാരം പരിപാടിയുടെ പ്രദര്‍ശനം നടക്കും. യുവത പുതുപ്പണത്തിന്റെ നേതൃത്വത്തില്‍ ജെ.എന്‍.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ കാതല്‍ സിനിമ അവതരിപ്പിച്ചു കൊണ്ട് തുടക്കമായ പരിപാടി ആര്‍ ബാലറാം ആയിരുന്നു ഉദ്ഘാടനം ചെയ്തത്.