Tag: film

Total 10 Posts

‘കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം’; ഒരു ഗൃഹനാഥയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ അതിജീവനം, കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു.എഫ്.എഫ്.കെയുടെ ഹ്രസ്വചിത്രം കിഡ്നാപ് ശ്രദ്ധേയമാകുന്നു

‘കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം, കാലം മാറുന്നതിനൊപ്പം കരുതലെടുത്തില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ വന്നേക്കാം’ എന്നതാണ് ചിത്രം മുന്നോട്ട് വെക്കുന്ന സന്ദേശം. പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത് സ്ത്രീകളാണ്. ഒരു ഗൃഹനാഥയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ അതിജീവനം കൂടിയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സംസ്ഥാന യുവജനകമ്മീഷന്റെ സാമൂഹിക ബോധവല്‍ക്കരണ

സിനിമ ആസ്വദിക്കുന്നവര്‍ക്കായി ചലച്ചിത്ര പ്രദര്‍ശനം; ഫാല്‍ക്കെ ഫിലിം സൊസൈറ്റി ചലച്ചിത്ര സഞ്ചാരം കുന്നുമ്മക്കരയില്‍

ഏറാമല: ഫാല്‍ക്കെ ഫിലിം സൊസൈറ്റി പുതിയാപ്പ നടത്തുന്ന ചലച്ചിത്ര സഞ്ചാരം പരിപാടിയുടെ ഭാഗമായി കുന്നുമ്മക്കരയില്‍ ചലചിത്ര പ്രദര്‍ശനം നടത്തി. കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയത്തില്‍ മേരി കോം ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. പരിപാടി പ്രശസ്ത എഴുത്തുകാരന്‍ രാജന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.എം പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ഫാല്‍ക്കെ ഫിലിം സോസൈറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.പി

ശ്രദ്ധേയമായ സിനിമകളുടെ പ്രദര്‍ശനം; ചലച്ചിത്രസഞ്ചാരത്തിനൊരുങ്ങി പുതിയാപ്പ് ഫാല്‍ക്കെ ഫിലിം സൊസൈറ്റി

വടകര: താലൂക്കിലെ തിരഞ്ഞെടുത്ത 10 കേന്ദ്രങ്ങളില്‍ ചലച്ചിത്രസഞ്ചാരം പരിപാടി സംഘടിപ്പിക്കാനൊരുങ്ങി പുതിയാപ്പ് ഫാല്‍ക്കെ ഫിലിം സൊസൈറ്റി. ഫെബ്രുവരി മുതല്‍ മാര്‍ച്ചുവരെയാണ് ചലച്ചിത്രസഞ്ചാരം നടത്തുക. താലൂക്കിലെ കലാസമിതികള്‍, വായനശാലകള്‍, കുടുംബശ്രീ കൂട്ടങ്ങള്‍, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, ഫിലിം സൊസൈറ്റികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് സംഘാടനം ഒരുക്കുന്നത്. സിനിമാ പ്രേമികള്‍ കാണാന്‍ ആഗ്രഹിക്കുന്ന പലസ്തീന്‍ സിനിമകള്‍, ലോകത്തെ ശ്രദ്ധേയമായ രചനകളെ

നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തില്ലേ? ദേശീയ സിനിമാ ദിനമായ നാളെ വെറും 99 രൂപയ്ക്ക് സിനിമ കാണാന്‍ അവസരം; വിശദമായി അറിയാം

വടകര: ദേശീയ സിനിമാ ദിനമായ ഒക്ടാബര്‍ 13-ന് 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനത്തില്‍ പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.   മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്,

‘ചെക്കന്‍’ സിനിമയിലൂടെ ശ്രദ്ധേയനായി അലി അരങ്ങാടത്ത്; കൊയിലാണ്ടിയുടെ താരത്തെ ആദരിച്ച് റെഡ് കര്‍ട്ടന്‍ പുരോഗമന കലാവേദി

കൊയിലാണ്ടി: ‘ചെക്കന്‍’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അലി അരങ്ങാടത്തിനെ കൊയിലാണ്ടി റെഡ് കര്‍ട്ടന്‍ പുരോഗമനകലാവേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. എന്‍.ഇ ബാലറാം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ ഉദ്ഘാടനം ചെയ്തു. റെഡ് കര്‍ട്ടന്‍ പ്രസിഡണ്ട് വി.കെ.രവി അധ്യക്ഷനായിരുന്നു. അലിയെ നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.കെ അജിത് പൊന്നാടയണിയിച്ചു. വേലായുധന്‍ മാസ്റ്റര്‍, ഉമേഷ് കൊല്ലം,

അച്ഛനെക്കുറിച്ച് മകന്‍കണ്ട സ്വപ്‌നം സഫലമായി! സിനിമാക്കഥയെ വെല്ലും ‘ചെക്കന്‍’ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ

എ. സജീവ് കുമാര്‍ കൊയിലാണ്ടി: നാടകം ജീവിതമായപ്പോള്‍ കുടുംബത്തെ പോറ്റാനായി മണലാരണ്യത്തില്‍ വര്‍ഷങ്ങളോളം അധ്വാനിച്ച പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി മകന്‍ നിര്‍മാതാവായി ഒരു സിനിമ നിര്‍മ്മിക്കുക. അതില്‍ പ്രധാന വേഷത്തില്‍ പിതാവിനെ അഭിനയിപ്പിക്കുക. ഒരു സിനിമാക്കഥ പോലെയുള്ള യാഥാര്‍ത്ഥ്യമാണ് അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ചെക്കന്‍ എന്ന സിനിമ. നാടക രംഗത്ത് ഒരു പാട് കഥാപാത്രങ്ങള്‍ക്ക്

പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന ചലച്ചിത്ര ക്യാമ്പിന് സമാപനം

തിക്കോടി: പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചലച്ചിത്ര ക്യാമ്പ് സമാപിച്ചു. കേരള ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പ് ‘ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് സമാപിച്ചത്. സമാപനസമ്മേളനം പു.ക.സ ജില്ലാ കമ്മറ്റി ഭാരവാഹി അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു.

പയ്യോളിയില്‍ ചലച്ചിത്ര ക്യാമ്പിന് തുടക്കമായി; പ്രദര്‍ശന ചിത്രങ്ങളും സമയക്രമവും അറിയാം

പയ്യോളി: ദ്വിദിന ചലച്ചിത്ര ക്യാമ്പിന് പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ക്യാമ്പ് ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളിയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യ സംഘമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു.ഹേമന്ത്

പയ്യോളിയിലെ ചലച്ചിത്ര ക്യാമ്പ് മെയ് 27 മുതല്‍; ക്യാമ്പില്‍ പങ്കെടുക്കാന്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ

പയ്യോളി: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്ര ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം പയ്യോളിയില്‍ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. മെയ് 27, 28 തിയ്യതികളില്‍ പയ്യോളി ഹൈസ്‌കൂളിലാണ് ചലച്ചിത്ര ക്യാമ്പ്. പു ക സ യുടെ ജില്ലാ സെക്രട്ടറി

സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെയും വിജിലേഷ് കുറുവാളൂരിന്റെയും തിരക്കഥയിലൊരുങ്ങുന്ന ”പാളയം പി.സി” ഷൂട്ടിങ് പുരോഗമിക്കുന്നു

കൊയിലാണ്ടി: കവിയും കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവും, വിജിലേഷ് കുറുവാളൂരും കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘പാളയം.പി.സി’ എന്ന സിനിമയുടെ പൂജയും ചിത്രീകരണവും നിലമ്പൂരില്‍ ആരംഭിച്ചു. ഡോ. സുരജ് പോള്‍ വര്‍ക്കി, സുധീര്‍ എടപ്പാളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ വി.എം.അനില്‍ ആണ് സംവിധാനം ചെയ്യുന്നത്. ഒരു വിവാദ നായികക്ക് സെക്യൂരിറ്റി ആയി പോകുന്ന ഒരുപോലീസ് കോണ്‍സ്റ്റബിള്‍ നേരിടെണ്ടി