Category: കുറ്റ്യാടി

Total 413 Posts

രോഗങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി നിരപ്പം പാലിയേറ്റീവ്

ചെറുവണ്ണൂര്‍: ഗ്രാമ പഞ്ചായത്തിലെ നിരപ്പം കുന്നില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നിരപ്പം പാലിയേറ്റീവ് ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് മലബാര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, എല്ലുരോഗം, കണ്ണ്, പല്ല് വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ടെകനീഷ്യന്‍മാരും പങ്കെടുത്തു. ചെറുവണ്ണുര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സഞ്ജയ്

കോൺഗ്രസ് ബൂത്ത് തല ശില്പശാലക്ക് കുറ്റ്യാടിയില്‍ തുടക്കമായി

കുറ്റ്യാടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ബൂത്ത് തല ശില്പശാലക്ക് തുടക്കമായി. കുറ്റ്യാടി ബ്ലോക്ക് തല ശിൽപ്പശാല വടയം സൗത്ത് എൽപി സ്കൂളിൽ എ.ഐ.സി.സി അംഗം വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, കെ.ടി ജെയിംസ്, പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ, ഇ.വി രാമചന്ദ്രൻ,

കുറ്റ്യാടിയില്‍ കളിക്കുന്നതിനിടെ റോഡിലേക്കിറങ്ങി നടന്ന് നാലുവയസ്സുകാരന്‍; കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പോലീസും യുവാവും

കുറ്റ്യാടി: കളിക്കുന്നതിനിടെ റോഡിലേക്കിറങ്ങിയ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിച്ച് യുവാവും പോലീസും. യുവാവിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് കുട്ടിയെ കുടുംബത്തിന് കൈമാറിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടിലെ നാലുവയസ്സുകാരന്‍ സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ സംസ്ഥാന പാതയിലേക്ക് ഇറങ്ങിനടന്നത്. അതുവഴി സൈക്കിളില്‍ പോകുകയായിരുന്ന എളേച്ചുകണ്ടി ശ്രാവണ്‍ കുട്ടിയെ കണ്ട ഉടനെ പോലീസ്

കൂളിക്കുന്ന്, ചോയി മഠം കോളനി നിവാസികളുടെ സ്വപ്നം യഥാര്‍ത്ഥ്യമാവുന്നു; രണ്ട് കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി

വേളം: സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ച കൂളിക്കുന്ന്, ചോയി മഠം എസ്.സി കോളനി നവീകരണ പ്രവൃത്തി ആരംഭിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം സംസ്ഥാന ദേവസ്വം, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധ കൃഷ്ണന്‍ നിര്‍വ്വഹിച്ചു. വീടുകളുടെ നവീകരണം, പൊതുഗതാഗത സൗകര്യങ്ങളുടെ വികസനം, കുടിവെള്ള പദ്ധതികള്‍, കോളനികളുടെ സൗന്ദര്യവല്‍ക്കരണം തുടങ്ങിയ

കളിക്കുന്നതിനിടയിൽ ഇഡ്ഡലിത്തട്ടിൽ കൈ കുടുങ്ങി, കരച്ചിലും പരിഭ്രമവുമായി കുറ്റ്യാടിയിലെ രണ്ട് വയസുകാരൻ ; തട്ട് വേർപ്പെടുത്തി കുരുന്നിനെ രക്ഷിച്ച് നാദാപുരം അഗ്നിരക്ഷാ സേനേ

കുറ്റ്യാടി: കുറ്റ്യാടിയിൽ രണ്ട് വയസുകാരൻ്റെ വിരലിൽ കുടുങ്ങിയ ഇഡ്ഡലിത്തട്ട് സുരക്ഷിതമായി മുറിച്ച് മാറ്റി നാദാപുരം അഗ്നിരക്ഷാ സേന. കുറ്റ്യാടി ഒത്തിയോട്ട് കുനിയിൽ ആരിഫിൻ്റെ മകൻ അമറാണ് അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ മുറിവുകളൊന്നും കൂടാതെ രക്ഷപെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിൽനിന്ന് കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ കുട്ടിയുടെ വിരലിൽ ഇഡ്ഡലിത്തട്ട് കുടുങ്ങിയത്. വിരലിൽ നിന്ന് ഇഡിലി തട്ട്

കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു

കല്‍പറ്റ: കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പക്രംന്തളം ചുരത്തില്‍ വാളാന്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു കാര്‍. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. വിവരമറിഞ്ഞ്

തെങ്ങിനു മുകളില്‍ നിന്നുതന്നെ മറ്റൊരു തെങ്ങ്! വേളം ചേരാപുരത്ത് കുലയില്‍ നിന്ന് മുളച്ച തേങ്ങ അപൂര്‍വ കാഴ്ച്ചയായി

വേളം: തെങ്ങിന്‍ കുലയില്‍ നിന്നു തന്നെ മുളച്ച് തേങ്ങയുടെ കൗതുക കാഴ്ച്ച കണ്ട അത്ഭുതത്തിലാണ് വേളം ചേരാപുരത്തെ നാട്ടുകാരും കൃഷി വദഗ്ധരും. തേങ്ങ മുളപ്പിക്കാന്‍ കര്‍ഷകര്‍ പാടുപെടുമ്പോഴാണ് ഇങ്ങനെ ഒരു പ്രതിഭാസം കാണുന്നത്. വേളം പഞ്ചായത്തിലെ നബാംവയല്‍ തയ്യില്‍ സൂപ്പിയുടെ വിട്ടുപറമ്പിലെ തെങ്ങില്‍ നിന്ന് കഴിഞ്ഞ ദിവസം തെങ്ങുകയറ്റത്തൊഴിലാളി വെട്ടിയിട്ട കൂലയിലെ തേങ്ങകളില്‍ ഒന്നാണ് മുളച്ചതായി

കുറ്റ്യാടി ടൗണിൽ നിന്നും തൊട്ടിൽപാലം ഭാഗത്തേക്കുള്ള 750 മീറ്റർ ഭാഗം റോഡ് ബിഎംബിസി ചെയ്യും; കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ

വടകര: കുറ്റ്യാടി ടൗണിൽ നിന്നും തൊട്ടിൽപാലം ഭാഗത്തേക്കുള്ള 750 മീറ്റർ ഭാഗം റോഡ് ബിഎംബിസി ചെയ്ത് പൂർവ്വസ്ഥിതിയിലാക്കുമെന്ന് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. 71.04 ലക്ഷം രൂപ ചിലവില്‍ 750 മീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമാണ് റോഡ് ബിഎംബിസി ചെയ്യുക. 200 മീറ്റർ നീളത്തിൽ റോഡിൻറെ ഇരുവശവും ഐറിഷ് കോൺക്രീറ്റും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജലവിതരണ

പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം യഥാര്‍ത്ഥ്യമായി; വേളത്തെ കൈതക്കല്‍- അമ്പലം റോഡ് യാത്രയ്ക്കായി തുറന്നു

വേളം: ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡായ ഗുളികപ്പുഴയിലെ കൈതക്കല്‍- അമ്പലം റോഡ് പൂര്‍ത്തികരിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി ഫണ്ട് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോട് കൂടി ഈ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം യഥാര്‍ത്ഥ്യമായി. പള്ളിയത്ത് കൈതക്കല്‍ മുക്കില്‍ നടന്ന ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ റോഡ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍

കുറ്റ്യാടി ബൈപ്പാസ് ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്; പുറമേരി- കുനിങ്ങാട് – വേറ്റുമ്മൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

കുറ്റ്യാടി: കുറ്റ്യാടി മേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ജനങ്ങൾ ഏറെ ആഗ്രഹിച്ച കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുറമേരി- കുനിങ്ങാട് – വേറ്റുമ്മൽ റോഡ് പ്രവൃത്തിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി കുറ്റ്യാടി ബൈപ്പാസിനെക്കുറിച്ച് സംസാരിച്ചത്. എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയില്‍