കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു


കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു കാര്‍. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.