Tag: Kuttyadi

Total 21 Posts

വ്യവസായങ്ങൾക്കായി ഒരുങ്ങി മണിമല; കുറ്റ്യാടി – മണിമല നാളികേര വ്യവസായ പാർക്കിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പ്രധാന പദ്ധതികളിലൊന്നായ കുറ്റ്യാടി -മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി പുരോഗമിക്കുന്നു. ഈ വർഷം ആദ്യം തന്നെ നടന്ന വിവിധ യോഗങ്ങളിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മണിമല നാളികേര പാർക്ക് അടുത്തവർഷം തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. പ്രധാനമായും നാളീകേരാധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരുങ്ങുന്ന 116

കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു

കല്‍പറ്റ: കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പക്രംന്തളം ചുരത്തില്‍ വാളാന്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു കാര്‍. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. വിവരമറിഞ്ഞ്

ആടിയും പാടിയും, പാട്ടിന് താളംപിടിച്ചും കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികള്‍; പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് മറക്കാനാകാത്ത ദിനം

പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ഇന്ന് എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നില്ല. ഓഫീസിലേക്ക് വന്നെത്തിയ കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികളെ സ്വീകരിക്കാനും സ്നേഹത്തോടെ അവരോടൊപ്പം സമയം ചെലവിടാനാനുമായതിന്റെ സന്തോഷത്തിലാണ് അവര്‍. കണ്ടും കേട്ടും പഠിച്ചും പാട്ടുപാടിയുമൊക്കെ അഗ്നിരക്ഷാ നിലയത്തില്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം ആഘോഷമാക്കിയാണ് കുട്ടികള്‍ മടങ്ങിയത്. ഇന്ന് രാവിലെയാണ്

കുറ്റ്യാടി നിയോജകമണ്ഡലം സമഗ്ര കാർഷിക ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ഒക്ടോബർ 30ന്; സംഘാടക സമിതിയായി

ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലയിൽ കാർഷിക പ്രവർത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പു വരുത്താനായി കുറ്റ്യാടി മണ്ഡലം കൃഷി – ടൂറിസം വികസന സമിതി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പലതലങ്ങളിലായുള്ള കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷം ഒരു സമഗ്ര കാർഷിക വികസന പദ്ധതി തയ്യാറാക്കി. വിവിധ വിളകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഈ

അത്യാധുനിക സംവിധാനങ്ങളോടെ ഉദ്ഘാടനത്തിനൊരുങ്ങി കുറ്റ്യാടിയിലെ പുതിയ ഇന്ദിരാഭവന്‍; കെട്ടിടം കെ.സുധാകരൻ എം.പി ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവന്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്ത് കൂടുതല്‍ സ്ഥല സൗകര്യത്തിലും അത്യാധുനിക രീതിയിലുമാണ് കെട്ടിടം പുനർനിർമ്മിച്ചിച്ചുള്ളത്. ഉദ്ഘാടന ചടങ്ങിൽ കെ.മുരളീധരൻ എം.പി, മുൻ കെപിസിസി

തോന്നിയിടത്ത് തോന്നിയപോലെ വാഹനം നിര്‍ത്തിയാല്‍ പണികിട്ടും; കു​റ്റ്യാ​ടി ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ കര്‍ശന നടപടികളുമായി പൊലീസ്

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ല്‍ വര്‍ധിച്ചുവരുന്ന അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ നടപടി കര്‍ശനമാക്കി പൊ​ലീ​സ്. പാര്‍ക്കിങ്ങ് നിരോധിത മേഖലകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്. നാ​ദാ​പു​രം റോ​ഡി​ൽ ഫോ​റ​സ്റ്റ്​ ഓ​ഫീസ്​ വ​രെ​യും വ​യ​നാ​ട്​ റോ​ഡി​ൽ ബ​സ് സ്​​റ്റോ​പ്​ വ​രെ​യും, കോ​ഴി​ക്കോ​ട്​ റോ​ഡി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ​യും മ​രു​തോ​ങ്ക​ര റോ​ഡി​ൽ സി​റാ​ജു​ൽ

കുറ്റ്യാടി ഡേ മാർട്ട് സൂപ്പർമാർക്കറ്റ് ഗോഡൗണില്‍ വൻതീപിടുത്തം; ആളിപ്പടർന്ന തീയിൽ  നിലംപതിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂര, എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം

കുറ്റ്യാടി: കുറ്റ്യാടിയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം. മരുതോങ്കര റോഡിലെ ഡേ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒട്ടേറെ സാധനങ്ങൾ കത്തിനശിച്ചു. എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡേ മാർട്ട് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. കടയുടെ പിൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ

കുറ്റ്യാടിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം; ടൗൺ കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി

കുറ്റ്യാടി:  കുറ്റ്യാടിയിലെ നിലവിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ന്നു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസയുടെ അധ്യക്ഷതയില്‍ നടന്ന യോഗം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടൗണിലെ ഗതാഗതകുരുക്കും അപകടങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ ടൗൺ കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് ആരംഭിക്കണമെന്ന് കുറ്റ്യാടി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തില്‍

ഗര്‍ഭിണിയായിരിക്കെ ഭര്‍ത്തൃഗൃഹത്തില്‍ അസ്മിനയുടെ മരണം; ഭര്‍ത്താവ് കുറ്റ്യാടി സ്വദേശി ജംഷീറിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും

കുറ്റ്യാടി: ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യചെയ്ത അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് ജയിലില്‍ക്കഴിയുന്ന ഭര്‍ത്താവ് ജംഷീറിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഗാര്‍ഹികപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ജംഷീറിനെയും ഭര്‍ത്താവിന്റെ ഉമ്മ നഫീസയെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്. റിമാന്‍ഡുചെയ്ത പ്രതികളില്‍ ജംഷീര്‍ ജില്ലാജയിലിലും ഉമ്മ

അഞ്ച്മാസം ഗർഭിണിയായിരിക്കെ നാദാപുരം സ്വദേശിനിയുടെ ദുരൂഹ മരണം; കുറ്റ്യാടി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

കുറ്റ്യാടി: ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നാദാപുരം നരിക്കാട്ടേരിയിലെ അസ്മിനയുടെ ദുരൂഹ മരണത്തിലാണ്  കുറ്റ്യാടി ദേവർ കോവിലിൽ സ്വദേശിയായ ഭർത്താവ് കമ്മനകുന്നുമ്മല്‍ ജംഷീറിനെയും ഭര്‍തൃമാതാവ് നഫീസയെയുമാണ്  നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. പട്ടർകുളങ്ങര സഹോദരിയുടെ വീട്ടിൽ നിന്നുമായിരുന്നു അറസ്റ്റ്. ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ അഞ്ച് മാസം ഗർഭിണിയായ അസ്മിനയെ  തൂങ്ങിമരിച്ച