Tag: Kuttyadi

Total 21 Posts

കെ റെയിൽ വേണ്ട കേരളം മതി; സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു

കുറ്റ്യാടി: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നിയോജ മണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന്‍ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്. സമരസമിതി ചെയര്‍മാന്‍

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; നന്മണ്ട സ്വദേശിയായ ഡോക്ടർ അറസ്റ്റില്‍

കുറ്റ്യാടി: ചികിത്സതേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍ അറസ്റ്റില്‍. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് കുറ്റ്യാടി സി.ഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.വൈകിട്ട് 4 മണിക്കാണ് സംഭവം. രോഗികള്‍ ബഹളമുണ്ടാക്കിയതോടെ ആശുപത്രിയില്‍ എച്ച്.എം.സി

കുറ്റ്യാടി നാളികേര ഭക്ഷ്യ സംസ്കരണ പാർക്കിന്റെ നിര്‍മ്മാണപുരോഗതി എവിടെവരെയായി? എം.എല്‍.എയുടെ സാന്നിധ്യത്തില്‍  വിലയിരുത്തല്‍ യോഗം ചേര്‍ന്നു

വേളം: കുറ്റ്യാടി നാളികേര ഭക്ഷ്യ സംസ്കരണ പാർക്കിൻ്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നു. മണിമലയിലാണ് യോഗം ചേര്‍ന്നത്. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എല്‍.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വേളം പഞ്ചായത്ത് പ്രസിഡൻ്റ് നെയിമ കുളമുള്ളതിൽ, വൈസ് പ്രസിഡൻ്റ് കെ.സി.ബാബു, ജില്ലാ പഞ്ചായത്തംഗം സി.എം.യശോദ, കെ.കെ.മനോജൻ, കെ.എസ്, ഐ.സി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നാളികേര

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്; ആക്രമണം കായക്കൊടി അങ്ങാടിയിലും ചങ്ങരംകുളത്തും

കുറ്റ്യാടി: കായക്കൊടി ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. കായക്കൊടി അങ്ങാടിയില്‍ വച്ചാണ് ആദ്യ ആക്രമണമുണ്ടായത്. കായക്കൊടിയില്‍ നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബൈക്ക് കായക്കൊടി അങ്ങാടിയില്‍ വച്ച് കാട്ടുപന്നി ഇടിച്ച് തെറിപ്പിച്ചു. ചൂര്‍ കുഴിമ്മല്‍ കുറ്റിപ്പുറം ദിനേശനും രണ്ട് മക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും വീണു.

കാടുമൂടിയും തുരുമ്പെടുത്തും വാഹനങ്ങള്‍; കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ പരിസരം വാഹനങ്ങളാല്‍ നിറയുന്നു

കുറ്റ്യാടി: തുരുമ്പെടുത്തും കാടുമൂടിയും കിടക്കുന്ന കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ പരിസരം ഇന്ന് ഒരു സ്ഥിരം കാഴ്ചാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പഴയ പോലീസ് സ്റ്റേഷന്‍ പരിസരം, പൊളിച്ചു മാറ്റിയ ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങള്‍ ഇപ്പോള്‍ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. മണല്‍ കടത്തിന് പിടിച്ച ലോറികള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന

‘നാളികേര അധിഷ്ഠിത ഉല്പന്നങ്ങളിലൂടെ കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് കൂട്ടും’; കർഷകർക്ക് താങ്ങേകാൻ വേളത്ത് നാളികേര പാർക്ക്, ശിലാസ്ഥാപനം 17ന്

കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാനൊരുങ്ങി പ്രദേശവാസികളും പഞ്ചായത്ത്‌ അധികൃതരും. പാർക്ക് യാഥാർഥ്യവുന്നതോടെ നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. നാളികേര

കുറ്റ്യാടി സ്വദേശിയായ യുവതിയുടെ ആത്മഹത്യാശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ മൂന്ന് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ഭര്‍ത്താവിന്റെ പിതാവ് അറസ്റ്റില്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെരിങ്ങത്തൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് വേളം സ്വദേശിയായ 63 കാരനെ കുറ്റ്യാടി സി.ഐ അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയ

കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 1362 എല്‍ഇഡി തെരുവിളക്കുകള്‍ സ്ഥാപിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി; മാര്‍ച്ചോടെ 638 എണ്ണം കൂടി സ്ഥാപിക്കാനും തീരുമാനം

വടകര: കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 1362 എല്‍ഇഡി തെരുവിളക്കുകള്‍ സ്ഥാപിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിലാവ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് മാസത്തോടെ 638 എല്‍ഇഡി തെരുവിളക്കുകള്‍ കൂടി സ്ഥാപിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വളരെ കുറഞ്ഞ വൈദ്യുതി നിരക്ക് മാത്രമേ

കുറ്റ്യാടി ചുരത്തിൽ വീണ്ടും വാഹനാപകടം; രണ്ട് കാറുകൾ അപകടത്തിൽപെട്ടു, രണ്ട് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം: വയനാട്ടിൽനിന്ന്‌ പക്രംതളം ചുരത്തിൽ വാഹനാപകടം. ചുരമിറങ്ങി വരികയായിരുന്ന രണ്ട് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ബത്തേരി ഭാഗത്തുനിന്ന്‌ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചാത്തങ്കോട്ടുനട കുരിശു പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഏറക്കുറെ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ബത്തേരി സ്വദേശികളായ അബൂബക്കർ, ഭാര്യ

മണിമലയിലെ നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു; ശിലാസ്ഥാപനം ഡിസംബർ 17 ന് നടക്കും

മണിമല: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മണിമലയിലെ നാളികേര പാർക്കിന്റെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി.രാജീവ് നിർവഹിക്കുമെന്ന് കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു. 115.13 ഏക്കർ വരുന്ന കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിലെ നാളികേര പാർക്കിന്റെ ചുറ്റുമതിൽ, ഗേറ്റ്, സുരക്ഷാ ക്യാബിൻ, മറ്റ് അനുബന്ധ ജോലികൾ എന്നിവയ്ക്കായുള്ള