ഗര്‍ഭിണിയായിരിക്കെ ഭര്‍ത്തൃഗൃഹത്തില്‍ അസ്മിനയുടെ മരണം; ഭര്‍ത്താവ് കുറ്റ്യാടി സ്വദേശി ജംഷീറിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും


കുറ്റ്യാടി: ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യചെയ്ത അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് ജയിലില്‍ക്കഴിയുന്ന ഭര്‍ത്താവ് ജംഷീറിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഗാര്‍ഹികപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ജംഷീറിനെയും ഭര്‍ത്താവിന്റെ ഉമ്മ നഫീസയെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്.

റിമാന്‍ഡുചെയ്ത പ്രതികളില്‍ ജംഷീര്‍ ജില്ലാജയിലിലും ഉമ്മ മാനന്തവാടി വനിതാജയിലിലുമാണ് കഴിയുന്നത്. ജസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് പീഡനാരോപണവിധേയരായ ജംഷീറിന്റെ സഹോദരിമാരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.