മരുതോങ്കര സ്വദേശിയായ ചെത്ത് തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു


മരുതോങ്കര: ചെത്ത് തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു. മരുതോങ്കര മുണ്ടക്കല്‍ വിനോദന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു.

സി.പി.എം. മരുതോങ്കര സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും ചെത്ത് തൊഴിലാളി യൂണിയന്‍ മരുതോങ്കര ഷാപ്പ് കമ്മിറ്റി അംഗവുമായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. ജോലിക്കിടയില്‍ അബദ്ധത്തില്‍ തെങ്ങില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ മരണം സംഭവിച്ചു.

അമ്മ: ദേവി, ഭാര്യ: ഷിബിജ (സി.പി.എം. ശാന്തിഗിരി ബ്രാഞ്ച് അംഗം). മകള്‍: ഷിബിന.