രാത്രിയുടെ മറവില്‍ അതിക്രമം; അരൂരില്‍ കമുകില്‍ തൈകള്‍ ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചു


പുറമേരി: അരൂരില്‍ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചതായി പരാതി. കള്ള് ഷാപ്പ് കനാല്‍ റോഡില്‍ കുനിയില്‍ താമസിക്കുന്ന അരൂരിലെ വ്യാപാരി വലിയ തയ്യില്‍ സുമിത്രന്റെ വീട്ടുപറമ്പിലെ കാര്‍ഷിക വിളകളാണ് രാത്രിയുടെ മറവില്‍ അരിഞ്ഞു വീഴ്ത്തിയത്.

നിരവധി കമുകിന്‍ തൈകള്‍ വെട്ടിനശിപ്പിച്ചിട്ടുണ്ട്. കൂടാതെ പറമ്പില്‍ കൃഷി ചെയ്തിരുന്ന ചേമ്പ് പിഴുതെടുത്ത് വരാന്തയിലെ ഭിത്തിയില്‍ വച്ച നിലയിലാണ്. പ്രദേശത്ത് മുന്‍പും ഇത്തരം സംഭവം നടന്നതായി നാട്ടുകാര്‍ പറഞ്ഞു. നാദാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.