97ന്റെ നിറവില്‍ വില്യാപ്പള്ളി യുപി സ്‌ക്കൂള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാര്‍ഷികാഘോഷം


വടകര: വില്യാപ്പള്ളി യുപി സ്‌ക്കൂളിന്റെ 97ാമത് വാര്‍ഷികവും പ്രതിഭാസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ സപ്ലിമെന്ററി പ്രകാശനവും എന്‍ഡോവ്‌മെന്റ് വിതരണവും തോടന്നൂര്‍ എഇഒ എം.വിനോദ് നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ റഫീഖ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സജീവന്‍ മൊകേരി, പ്രധാനാധ്യാപിക എം.ടി.കെ ഷിനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ബാബു, പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ ചീളുപറമ്പത്ത്, രാഗിണി തച്ചോളി, ഹരീഷ് പഞ്ചമി, മാനേജര്‍ കുറുക്കാട്ട് കരുണാകരക്കുറുപ്പ്, വി.കെ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പിടിഎ പ്രസിഡന്റ് വി.കെ ശശി സ്വാഗതവും എന്‍.കെ ഗിരീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.