ആവിക്കരയുടെ അഭിമാനതാരങ്ങള്‍: സോഫ്റ്റ്‌ ബേസ് ബോള്‍ ഇനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നേടിയ ഇരട്ട സഹോദരിമാര്‍ക്ക് ആദരം


അഴിയൂർ: സോഫ്റ്റ്‌ ബേസ് ബോള്‍ കായിക ഇനത്തില്‍ ഇന്ത്യൻ ടീമിലേക് സെലക്ഷൻ കിട്ടിയ അഴിയൂർ ആവിക്കരയിലെ ഇരട്ട സഹോദരികളായ അധീന – ആഷ്‌ണ എന്നിവരെ യുവമോർച്ച സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ വടകര ലോകസഭാ സ്ഥാനാർഥിയുമായ പ്രഫുൽ കൃഷ്ണ വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. പഠനത്തോടൊപ്പം കായികപരമായും മികവാർന്ന പ്രവർത്തനം കാഴ്ച വെയ്ക്കുന്ന സഹോദരികൾക്ക് എല്ലാ വിധ സഹായവും പിന്തുണയും പ്രഫുൽ കൃഷ്ണ ഉറപ്പ് നൽകി.

എടപയിലെന്റവിട വീട്ടിൽ പ്രകാശൻ, ഷൈമ ദമ്പദികളുടെ ഇരട്ട മക്കളായ ഇരുവരും മടപള്ളി കോളേജ് വിദ്യാർഥികളാണ്. ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വിനീഷ് ടി.പി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ആവിക്കര, ഐ ടി സെൽ കോർഡിനേറ്റർ വിപുൽ, പഞ്ചായത്ത് അംഗം പ്രീത പി.കെ, മണ്ഡലം ജനറല്‍ സെക്രട്ടറി അനിൽ കുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല എന്നിവർ പങ്കെടുത്തു.