മണിയൂര്‍ മന്തരത്തൂരില്‍ നേന്ത്രവാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി


മണിയൂര്‍: മന്തരത്തൂര്‍ കുടിയംവള്ളി പറമ്പില്‍ കുലച്ച നേന്ത്രവാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി.
തിരുവള്ളൂര്‍ ബാവുപ്പാറ ഇല്ലത്ത് മീത്തല്‍ സുരേഷ് ബാബു പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഏക്കറിലെ വാഴകളാണ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്.

രണ്ടര ഏക്കറിലെ എഴുപത്തഞ്ചോളം വാഴകളാണ് നശിപ്പിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

സുരേഷ് ബാബു നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര എസ്‌ഐ യും സംഘവും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം മന്തരത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.