Tag: Celebration

Total 5 Posts

97ന്റെ നിറവില്‍ വില്യാപ്പള്ളി യുപി സ്‌ക്കൂള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാര്‍ഷികാഘോഷം

വടകര: വില്യാപ്പള്ളി യുപി സ്‌ക്കൂളിന്റെ 97ാമത് വാര്‍ഷികവും പ്രതിഭാസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ സപ്ലിമെന്ററി പ്രകാശനവും എന്‍ഡോവ്‌മെന്റ് വിതരണവും തോടന്നൂര്‍ എഇഒ എം.വിനോദ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ റഫീഖ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സജീവന്‍ മൊകേരി, പ്രധാനാധ്യാപിക എം.ടി.കെ ഷിനിത, ബ്ലോക്ക് പഞ്ചായത്ത്

സഹകരണ വാരാഘോഷത്തിന് സമാപനം; ജില്ലാതല സമാപനം നാളെ വടകരയിൽ

വടകര: സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം തിങ്കളാഴ്ച വടകരയിൽ നടക്കും. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി. ഭാസ്കരൻ അധ്യക്ഷനാകും. ജില്ലാ – താലൂക്ക് തല മത്സര വിജയികൾക്കുള്ള സമ്മാനദാനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ നിർവഹിക്കും. ‘സഹകരണ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും

മാഹി പള്ളിയിലെ തിരുനാൾ ആഘോഷത്തിന് പോയാലോ? വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി; വൈവിധ്യമാര്‍ന്ന പരിപാടികളോടെയുള്ള ആഘോഷം ഞായറാഴ്ച സമാപിക്കും

മാഹി: വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാഹി പള്ളിയില്‍ തുടക്കമായി. ഇടവക വികാരി ഫാ. വിന്‍സന്റ് പുളിക്കല്‍ പളഅളി അങ്കണത്തില്‍ കൊടി ഉയര്‍ത്തിയ ശേഷം വിശുദ്ധന്റെ തിരു സ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഫാ. കിരണിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നൊവേനയും അര്‍പ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ജപമാല, തുടര്‍ന്ന് ദിവ്യബലി, നൊവേന എന്നിവ

”പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്… ഓക്കേ മിണ്ടുന്നില്ല.. തോല്‍പ്പിക്കാമല്ലോ” അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നത് ആഘോഷമാക്കി ആരാധകര്‍

വടകര: ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കിരീടവുമായി ഒരു മടക്കം എന്ന അര്‍ജന്റീനിയന്‍ സ്വപ്‌നത്തിന് വലിയൊരു പ്രഹരമായിരുന്ന സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി, ആ ചൊവ്വാഴ്ച ദുരന്തം ആരാധകര്‍ക്ക് ഇനി മറക്കാം. ആധികാരിക ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് മെസിപ്പട. നോക്കൗട്ടിന് സമാനമായിരുന്നു അര്‍ജന്റീനയ്ക്ക് പോളണ്ടിനെതിരായ മത്സരം. പോളണ്ടിനാണെങ്കില്‍ ഒരു സമനില മതി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍.

ശ്വാസമടക്കിപ്പിടിച്ചിരുന്ന ആരാധകർക്ക് മുന്നിൽ ആ നിമിഷമെത്തി, 64 ആം മിനുട്ടിൽ മെസ്സിയുടെ ഇടങ്കാലൻ ഷോട്ട്.. മെസ്സി ഗോൾ.. ആവേശത്തോടെ ആർത്ത് വിളിച്ച് കോട്ടപ്പള്ളിയിലെ അർജന്റീന ആരാധകർ; പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പുലരുവോളം ആഘോഷം

തിരുവള്ളൂർ:  മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് കോട്ടപ്പള്ളിയിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. കോട്ടപ്പള്ളി ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ നൂറ്ക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. രാത്രി പന്ത്രണ്ട് മണിയോടെ