Category: കുറ്റ്യാടി

Total 411 Posts

യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി മൊയ്തു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.കെ സുരേഷ്, കെ.പി അബ്ദുൾമജീദ്, പി.പി ആലിക്കുട്ടി, കെ.സി കുഞ്ഞിമ്മത്കുട്ടി, എ.സി ഖാലിദ്, സി.എച്ച് മൊയ്തു, നൗഷാദ് കോവില്ലത്ത്, സി.കെ രാമചന്ദ്രൻ, എ.കെ വിജീഷ്,

പ്രശസ്ത തെരുവ് നാടക നടൻ പ്രതീഷ് കോട്ടപ്പള്ളിക്ക് കുറ്റ്യാടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം

കുറ്റ്യാടി: ആനുകാലിക സംഭവങ്ങൾ ഒട്ടും തനിമ ചോരാതെ പ്രതിഷേധത്തിൻ്റെയും മുന്നറിയിപ്പിൻ്റെയും തീപ്പാറും വാക്കുകളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവ തെരുവ് നാടക നടൻ പ്രതീഷ് കോട്ടപ്പള്ളിക്ക് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്‌. കണ്ണൂരിൽ കൊല ചെയ്യപ്പെട്ട ഷുഹൈബിന് ജീവൻ നൽകി അറുനൂറിലധികം വേദികളിൽ അവതരിപ്പിച്ച “വാളല്ല എൻ്റെ സമരായുധം”

ഓര്‍മകളില്‍ പ്രിയനേതാവ്‌; കോണ്‍ഗ്രസ് നേതാവ്‌ കുറ്റ്യാടി നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു

കുറ്റ്യാടി: കോൺഗ്രസ് നേതാവും നടുപ്പൊയിൽ പ്രദേശത്തെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന നടുപ്പൊയിൽ ചിക്കിണിയുടെ ചരമവാർഷികം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.ജെ സജീവ് കുമാർ, പി.പി

കുറ്റ്യാടി-വലകെട്ട്- കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിരോധനം; വിശദമായി അറിയാം

കുറ്റ്യാടി: കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആണ് നാളെ (മാര്‍ച്ച് 21) മുതല്‍ ഗതാഗതം നിരോധിക്കുന്നത്. പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മൂന്ന് വയസിനുള്ളില്‍ മൂന്ന് ലോക റെക്കോർഡുകൾ; കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിന് അനുമോദനം

കുറ്റ്യാടി: മൂന്ന് വയസിനുള്ളില്‍ മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിനെ ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. 15 മിനിറ്റിനുള്ളിൽ 500ൽപരം വ്യത്യസ്ഥ ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ടാണ് ഷാരോണ്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്‌. കമ്മിറ്റിയുടെ ഉപഹാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് നൽകി. India book of

കുറ്റ്യാടി ഊരത്ത് മുണ്ടമ്പത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി: ഊരത്ത് മുണ്ടമ്പത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ജനതാദൾ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ആയിഷ, അമീര്‍ (ദുബായ്). മരുമക്കള്‍: റഫീഖ് (നാദാപുരം, പാറക്കടവ്), ഫിദ. സഹോദരങ്ങള്‍: പാത്തു, അലീമ്മ, ഖദീജ, പരേതരായ കുഞ്ഞാമി, മറിയം, അമ്മത്.

പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ച്‌ കുറ്റ്യാടി കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

കുറ്റ്യാടി: കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ അനുമോദിക്കുകയും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാപ്പറ്റ അലി അധ്യക്ഷത വഹിച്ചു. സി.എച്ച് മൊയ്തു, ഇ.എം അസ്ഹർ, രവി നമ്പ്യയേലത്ത്, അമ്മദ് കോവുമ്മൽ, തെക്കാൾ ഹമീദ്, ടി.എം നൗഷാദ്, എ.ടി

കുറ്റ്യാടി പശുക്കടവില്‍ പുലിയിറങ്ങിയതായി സംശയം; വളര്‍ത്തുനായയെ കൊന്നു

കുറ്റ്യാടി: പശുക്കടവില്‍ പുലി വളര്‍ത്തുനായയെ കൊന്നു. കോലാട്ട് സ്വദേശിയായ സന്തോഷിന്റെ വളര്‍ത്തു നായയെയാണ് പുലി കൊന്നു തിന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പ്രദേശത്ത്

കുറ്റ്യാടിയില്‍ ഓട്ടോഡ്രൈവറെ നാലംഗസംഘം വധിക്കാന്‍ ശ്രമിച്ചതായി പരാതി; കൈവശമുണ്ടായിരുന്ന വിലപ്പെട്ട രേഖകളും പണവും കവര്‍ന്നു

കുറ്റ്യാടി: യാത്രയ്ക്കായി ഓട്ടോയില്‍ കയറിയ സംഘം ഓട്ടോറിക്ഷാഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. പൈക്കളങ്ങാടി കറുപ്പയില്‍ മൊയ്തു(48) വിനെയാണ് നാലംഗസംഘം മര്‍ദിക്കുകയും തുടര്‍ന്ന് വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കൈവശമുണ്ടായിരുന്ന വാച്ച്, ലൈസന്‍സ്, ആധാര്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍, മറ്റൊരാള്‍ ഏല്‍പ്പിച്ച 54,000 രൂപ എന്നിവ അക്രമികള്‍ കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു. പൈക്കളങ്ങാടിയില്‍നിന്ന് മൊയ്തുവിന്റെ

97ന്റെ നിറവില്‍ വില്യാപ്പള്ളി യുപി സ്‌ക്കൂള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാര്‍ഷികാഘോഷം

വടകര: വില്യാപ്പള്ളി യുപി സ്‌ക്കൂളിന്റെ 97ാമത് വാര്‍ഷികവും പ്രതിഭാസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ സപ്ലിമെന്ററി പ്രകാശനവും എന്‍ഡോവ്‌മെന്റ് വിതരണവും തോടന്നൂര്‍ എഇഒ എം.വിനോദ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ റഫീഖ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സജീവന്‍ മൊകേരി, പ്രധാനാധ്യാപിക എം.ടി.കെ ഷിനിത, ബ്ലോക്ക് പഞ്ചായത്ത്