ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്; കുടുംബ സംഗമവും പൊതു സമ്മേളനവും നടത്തി


ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആമിന ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

എസ്.പി കുഞ്ഞമ്മദ്, എം.കെ.സി കുട്ടിയാലി, സൗഫി താഴെ കണ്ടി, വാഹിദ് പാറേമ്മല്‍, നസീര്‍ ആനേരി, അസീസ് നരിക്കലക്കണ്ടി, പാളയാട്ട് ബഷീര്‍, നസീമ വാഴയില്‍, മുബഷിറ, സഫിയ പടിഞ്ഞാറയില്‍, മൊയ്തു മൂശാരികണ്ടി സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന യുവജന സംഗമം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പുതുശ്ശേരി അധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, സയ്യിദ് അലി തങ്ങള്‍ പാലേരി, വി.പി റിയാസ് സലാം, ശിഹാബ് കന്നാട്ടി, എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, കുന്നത്ത് അസീസ്, മൊയ്തു പുറമണ്ണില്‍, എന്‍.കെ ഹനീഫ സംസാരിച്ചു.