യുഡിഎഫ് അംഗത്തിനെതിരെ കൈയ്യേറ്റവും ജാതിപ്പേര് വിളിച്ച് ഭീഷണിയും: നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസ്


നാദാപുരം: പുറമേരി പഞ്ചായത്ത് യുഡിഎഫ് അംഗത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. 13ാം വാര്‍ഡ് അംഗമായ ഇ.ടി.കെ രജീഷിന്റെ പരാതിയിലാണ് പോലീസ് നടപടി. ബൈക്കിലെത്തിയ രണ്ട് പേര്‍ ഓട്ടോ തടഞ്ഞ് നിര്‍ത്തുകയും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

കാല് കൊത്തിക്കളയുമെന്ന് ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഓട്ടോയില്‍ യാത്രക്കാരുമായി പോകുമ്പോഴായിരുന്നു സംഭവമെന്നും ബൈക്കിലെത്തിയ രണ്ട് പേരില്‍ ഒരാളാണ് ഭീഷണപ്പെടുത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

എസ്‌സി-എസ്ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിനാണ് അന്വേഷണ ചുമതല.